play-sharp-fill
യൂണിഫോം ഇട്ട ഗുണ്ടകൾ: പൊലീസ് പരിശോധന നിർത്താൻ സമരം ചെയ്ത ഓട്ടോ ഡ്രൈവർമാരെ ഓട്ടോ ഗുണ്ടകൾ തിരിഞ്ഞു കൊത്തി; ഓട്ടോ ഡ്രൈവറുടെ വേഷണത്തിൽ നടക്കുന്ന ഗുണ്ടകൾ തല തല്ലിപ്പൊളിച്ചത് സഹപ്രവർത്തകന്റെ

യൂണിഫോം ഇട്ട ഗുണ്ടകൾ: പൊലീസ് പരിശോധന നിർത്താൻ സമരം ചെയ്ത ഓട്ടോ ഡ്രൈവർമാരെ ഓട്ടോ ഗുണ്ടകൾ തിരിഞ്ഞു കൊത്തി; ഓട്ടോ ഡ്രൈവറുടെ വേഷണത്തിൽ നടക്കുന്ന ഗുണ്ടകൾ തല തല്ലിപ്പൊളിച്ചത് സഹപ്രവർത്തകന്റെ

തേർഡ് ഐ ബ്യൂറോ

കോട്ടയം: മീറ്ററുകൾ പരിശോധിക്കുന്നതിനെതിരെ സമരം ചെയ്യുകയും, ഓട്ടോറിക്ഷകൾ നിരത്തിലിറക്കാതെ പണിമുടക്കുകയും ചെയ്ത ഓട്ടോ ഡ്രൈവർമാരെ തിരിഞ്ഞു കൊത്തി യൂണിഫോം ഇട്ട ഗുണ്ടകൾ. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവർ രതീഷിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത് കാക്കി യൂണിഫോം ഇട്ട്, ഓട്ടോറിക്ഷ ഓടിച്ചിരുന്ന കൊടും ക്രിമിനലുകളും ഗുണ്ടകളും സംഘം ചേർന്നായിരുന്നു.

വധശ്രമവും മോഷണവും അടക്കം മുപ്പതോളം കേസുകളിൽ പ്രതിയാണ് ഓട്ടോ ഡ്രൈവറായ രതീഷിനെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിന്റെ സംഘത്തലവൻ മൊട്ട പ്രകാശ്. നഗരത്തിലെ അനാശാസ്യ പ്രവർത്തകരായ സ്ത്രീകളുടെ ഓട്ടങ്ങളാണ് ഈ ഗുണ്ട ഏറ്റെടുക്കുന്നത്.  കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുന്നിലെ ഓട്ടോ സ്റ്റാൻഡിലാണ് ഇയാൾ പലപ്പോഴും കിടക്കുന്നത്.  ഇയാളുടെ ഇടപാടുകൾ അറിയാവുന്നതിനാൽ സ്റ്റാൻഡിൽ കിടക്കുന്ന ഓട്ടോഡ്രൈവർമാർ ഇയാളെ അടുപ്പിക്കാറില്ല.


നേരത്തെ സ്ഥിരമായി ഇത്തരത്തിൽ ഗുണ്ടാ പ്രവർത്തനങ്ങളുമായി എത്തിയ ഓട്ടോ ഡ്രൈവർമാരെ മാന്യമായി ഓട്ടോറിക്ഷ സർവീസ് നടത്തിയ ഓട്ടോക്കാർ ഓടിക്കുകയായിരുന്നു. ഇടക്കാലത്തിന് ശേഷം വീണ്ടും ഗുണ്ടാ ഓട്ടോ സംഘം നഗരത്തിൽ സജീവമാകുന്നതായാണ് കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങൾ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിൽ ഗുണ്ടാ ബന്ധമുള്ള ഓട്ടോ ഡ്രൈവർമാരെ പിടികൂടാൻ പൊലീസ് ശക്തമായ നടപടിയെടുക്കണമെന്നാണ് ഓട്ടോ ഡ്രൈവർമാർ ആവശ്യപ്പെടുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓട്ടോറിക്ഷകളുടെ പെർമിറ്റോ, മീറ്ററോ അടക്കമുള്ളവ പരിശോധിക്കാൻ പൊലീസും മോട്ടോർ വാഹന വകുപ്പും രംഗത്ത് എത്തിയിരുന്നു. എന്നാൽ, ഇതേ ഓട്ടോ ഡ്രൈവർമാർ തന്നെയാണ് ഗുണ്ടാ ഓട്ടോക്കാരെ സംരക്ഷിക്കാൻ വേണ്ടി മീറ്ററിനും പെർമിറ്റ് പരിശോധനയ്ക്കും എതിരെ രംഗത്ത് എത്തിയിരിക്കുന്നത്. മൊട്ട പ്രകാശും ഒപ്പമുള്ള ക്രിമിനൽ ഓട്ടോക്കാരും ഓടിക്കുന്ന ഓട്ടോറിക്ഷകളിൽ പലതും പഞ്ചായത്ത് ലൈസൻസ് ഉള്ളവയാണ്. ഇത്തരക്കാരെ പിടികൂടിയാൽ തന്നെ ഈ ഗുണ്ടാ സംഘങ്ങളെ അമർച്ച ചെയ്യാൻ സാധിക്കും. എന്നാൽ, തൊഴിലാളി യൂണിയനുകളുടെ സമ്മർദം കാരണം പലപ്പോഴും പൊലീസും മോട്ടോർ വാഹന വകുപ്പും പരിശോധനയ്ക്കു തയ്യാറാകാറില്ല.