video
play-sharp-fill

Friday, May 23, 2025
HomeCrimeഉത്തരേന്ത്യയിൽ മാത്രം കാണാറുള്ള ഭാര്യമാരെ ലൈംഗിക ചൂഷണത്തിന് വില്പന നടത്തുന്ന ഇടപാട് കേരളത്തിലും: അന്യസംസ്ഥാന തൊഴിലാളികൾക്ക്...

ഉത്തരേന്ത്യയിൽ മാത്രം കാണാറുള്ള ഭാര്യമാരെ ലൈംഗിക ചൂഷണത്തിന് വില്പന നടത്തുന്ന ഇടപാട് കേരളത്തിലും: അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭാര്യയെ ലൈംഗിക ആവശ്യത്തിന് വിട്ടുകൊടുത്ത ഓട്ടോഡ്രൈവർ പിടിയിൽ

Spread the love

കാസർഗോഡ്: പണത്തിനായി സ്വന്തം ഭാര്യയെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കാഴ്ച വെച്ച തൃക്കരിപ്പൂര്‍ ഇളമ്പച്ചി സ്വദേശി പിടിയിൽ. ഓട്ടോ ഡ്രൈവറായ അബ്ദുള്‍സലാമിനെയാണ് ചന്തേര പോലീസ് അറസ്റ്റ് ചെയ്തത്.

പലചരക്ക് കടയുടെ മറവിലാണ് ഇയാള്‍ 31കാരിയായ ഭാര്യയെ അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ലൈംഗിക ചൂഷണത്തിന് വിട്ടുകൊടുത്തിരുന്നത്. ഇതിൽ എതിർപ്പ് പ്രകടിപ്പിച്ച ഭാര്യയെ കുട്ടികളെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയും മര്‍ദ്ദിച്ചുമാണ് ഇയാള്‍ സമ്മതിപ്പിച്ചിരുന്നത്.

സ്‌റ്റേഷനറി കടയുടെ മറവില്‍ പ്രത്യേക ക്യാബിന്‍ ഒരുക്കിയാണ് ഇയാള്‍ ഭാര്യയെ ലൈംഗിക വ്യാപാരത്തിന് ഉപയോഗിച്ചത്. പകല്‍ കടയില്‍ എത്തുന്ന ഇതരസംസ്ഥാന തൊഴിലാളികളോട് ഇയാൾ കരാർ ഉറപ്പിക്കും. രണ്ടായിരം രൂപ വരെ ഇയാള്‍ ഇതിനായി ഈടാക്കിയിരുന്നു. രാത്രി ഒമ്പത് മണിക്ക് ശേഷമായിരുന്നു ഇടപാടുകള്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ബലിപെരുന്നാള്‍ ദിവസം സ്വന്തം വീട്ടിലെത്തിയ യുവതി ബന്ധുക്കളെ പീഡന വിവരം അറിയിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ഇവര്‍ ചന്തേര പോലീസില്‍ വിവരം അറിയിച്ചു. ഇവരുടെ പരാതിയില്‍ കേസെടുത്ത പോലീസ് അബ്ദുള്‍സലാമിനായുള്ള തെരച്ചില്‍ തുടരുന്നതിനിടെയാണ് ഇയാള്‍ ഹൊസ്ദുര്‍ഗ് കോടതിയില്‍ കീഴടങ്ങിയത്. ഇയാളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.

 

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments