പതിനെട്ട് വർഷം ഓട്ടോപെർമിറ്റ് പുതുക്കിയത് വ്യാജരേഖകൾ മാത്രം ചമച്ച്: ആർ.ടി.ഒ ഏജന്റ് പൊലീസ് പിടിയിൽ

പതിനെട്ട് വർഷം ഓട്ടോപെർമിറ്റ് പുതുക്കിയത് വ്യാജരേഖകൾ മാത്രം ചമച്ച്: ആർ.ടി.ഒ ഏജന്റ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ

കോട്ടയം: വ്യാജരേഖ ചമച്ച് ഓട്ടോറിക്ഷ പെർമിറ്റ് പുതുക്കാൻ അപേക്ഷ നൽകിയ ആർ.ടി.ഒ ഏജന്റ് അറസ്റ്റിൽ. കളക്ടറേറ്റിനു സമീപം കാഞ്ഞിരത്തുംമ്മൂട്ടിൽ ഡ്രൈവിംങ് സ്‌കൂൾ ഉടമ ബിജോയ് ഫിലിപ്പിനെയാണ് ഈസ്റ്റ് എസ്.ഐ മഹേഷ്‌കുമാർ അറസ്റ്റ് ചെയ്തത്  പതിനെട്ടു വർഷം മുൻപ് വിറ്റ ഓട്ടോറിക്ഷയുടെ പെർമിറ്റ് വിദേശമലയാളിയുടെ പേരിൽ നിന്നും മാറ്റാതെ തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

കോട്ടയം നഗരത്തിൽ ഓടുന്ന ഓട്ടോറിക്ഷ പതിനെട്ട് വർഷം മുൻപാണ് വിദേശമലയാളി വിറ്റത്. എന്നാൽ, ഇതിന് ശേഷം ഈ ഓട്ടോറിക്ഷ പലകൈമറിഞ്ഞാണ് ഇപ്പോൾ സർവീസ് നടത്തുന്ന ആളുടെ കൈകളിൽ എത്തിയത്. എന്നാൽ,  ഓട്ടോറിക്ഷയുടെ പെർമിറ്റ് ഇപ്പോഴും വിദേശമലയാളിയുടെ പേരിൽ തന്നെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തന്റെ പേരിൽ നിന്നും പെർമിറ്റ് മാറ്റണമെന്നാവശ്യപ്പെട്ട് ഇദ്ദേഹം ഡിവൈ.എസ്.പി  ആർ.ശ്രീകുമാറിനു പരാതി നൽകുകയായിരുന്നു. പെർമിറ്റ് കാലാവധി കഴിഞ്ഞിട്ടും വാഹനത്തിന്റെ ലൈസൻസ് പുതുക്കി നൽകുന്നതിനായി, ബിജോയ് ഫിലിപ്പ് വ്യാജ ഒപ്പിട്ട് അപേക്ഷ നൽകുകയായിരുന്നു. ഈ അപേക്ഷ ആർ.ടി ഓഫിസിൽ സമർപ്പിച്ചതിനു പിന്നാലെ ഇതു സംബന്ധിച്ചു ജോയിന്റ് ആർ.ടി.ഓ റോയ് തോമസ് ഡിവൈ.എസ്.പിയ്ക്കു വിവരം കൈമാറി. താൻ ഇങ്ങിനെ ഒരു അപേക്ഷ നൽകിയിട്ടില്ലെന്നും  അപേക്ഷയിൽ കാണുന്ന ഒപ്പ് തന്റെതല്ലെന്നും വിദേശ മലയാളിയും പൊലീസിനു മൊഴി നൽകി.  തുടർന്ന് ഈസ്റ്റ് പൊലീസ് കേസെടുക്കുകയായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിലാണ് ബിജോയ് വ്യാജരേഖകൾ ചമച്ച് വാഹനത്തിന്റെ പെർമിറ്റ് പുതുക്കാൻ അപേക്ഷ നൽകിയതായി കണ്ടെത്തിയത്. ആർ ടി ഓ ഓഫീസ് ബ്ലാക്ക് ലിസ്റ്റിൽ പെടുത്തിയിരുന്ന വാഹനം ബ്ലാക്ക് ലിസ്റ്റിൽ നിന്നും മാറ്റുന്നതിനും, പെർമിറ്റ് പുതുക്കുന്നതിനും വീണ്ടും ബ്ലാക്ക് ലിസ്റ്റിലാക്കുന്നതിനും ബിജോയ് തന്നെ അപേക്ഷ തയ്യാറാക്കി നൽകിയിരുന്നു.  നിരവധി കേസുകളിൽ പ്രതിആയിട്ടുള്ള മണർകാട്  സ്വദേശി നിജോ തോമസിന്റെ കൈവശമാണ് വാഹനമെന്നും കണ്ടെത്തി. പതിനെട്ട് വർഷത്തിനിടെ പലർ ഉപയോഗിച്ചിരുന്ന ഓട്ടോറിക്ഷയുടെ പേര് ഇതുവരെയും മാറ്റിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. നേരത്തെ പേരുമാറ്റാതെ പെർമിറ്റ് പുതുക്കാൻ ഇടനില നിന്നത് ആരാണെന്നു കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഡി.വൈ.എസ്.എസ്.പി ഓഫീസിലെ  സബ് ഇൻസ്പെക്ടർ മാരായമാരായ  പി.ബി ഉദയകുമാർ, കെ.ആർ പ്രസാദ് , അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർമാരായ കെ.ആർ അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.