പീഡനവീരന്മാരുടെ നാടായി കേരളവും മാറുന്നു: തിരുവനന്തപുരത്ത് പീഡകന്മാർക്ക് മകളെ എറിഞ്ഞു നൽകിയത് അമ്മ; കൊല്ലത്ത് പെൺകുട്ടിയെ പീഡിപ്പിക്കാനായി ഒത്താശ ചെയ്തത് അമ്മായി
ക്രൈം ഡെസ്‌ക്
തിരുവനന്തപുരം: പ്രബുദ്ധരെന്ന് അവകാശപ്പെടുന്ന മലയാളിയുടെ മുഖത്തടിയായി കേരളത്തിൽ വീണ്ടും തുടർ പീഡനങ്ങൾ. തിരുവനന്തപുരത്ത് പൊലീസുകാരനായ കാമുകന് അമ്മ തന്നെ മകളെ എത്തിച്ചു നൽകിയപ്പോൾ, കൊല്ലത്ത് മരുമകളെ പീഡനകേന്ദ്രത്തിൽ എത്തിച്ചു നൽകിയത് അമ്മായി തന്നെയാണ്. ഹൈദരാബാദിൽ വെറ്റിനറി ഡോക്ടറെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതികൾക്ക് പൊലീസ് വധശിക്ഷ നൽകിയിട്ടും കേരളത്തിലെ പീഡകന്മാരെ ഇത് തെല്ലും ഭയപ്പെടുത്തുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് ഇപ്പോൾ പുറത്ത് വന്ന വിവരങ്ങൾ.
തിരുവനന്തപുരത്ത് മകളെ പീഡിപ്പിക്കാനായി കാമുകനായ പോലീസ് ഉദ്യോഗസ്ഥനെ സഹായിച്ച കുട്ടിയുടെ അമ്മയാണ് ഒടുവിൽ പിടിയിലായത്. തിരുവനന്തപുരം വെള്ളറട കുടപ്പനമൂട്
സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ഇവരുടെ അമ്മയെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. ആര്യങ്കോട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഉദ്യോഗസ്ഥനാ വിന്റോ അമ്മയുടെ സഹായത്തോടെ മകളെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. ഇയാൾ ഇപ്പോൾ ഒളിവിലാണ്. നേരത്തെ ആര്യങ്കോട് പോലീസ് സ്റ്റേഷനിൽ ജോലിയിലിരിക്കെ മറ്റൊരു സ്ത്രീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ വിന്റോയെ സസ്പെൻഡ് ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
യുവതി പ്രസവശേഷം വീട്ടിൽ കഴിയുമ്പോഴാണ് സംഭവം ഉണ്ടാകുന്നത്. വിവരം പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും യുവതി പരാതിയിൽ പറയുന്നു. ഭർതൃവീട്ടുകാരുടെയും പിതാവിന്റെയും സഹായത്തോടെയാണ് വെള്ളറട പോലീസിൽ യുവതി പരാതി നൽകുന്നത്. പരാതിയെ തുടർന്ന് കേസ് എടുത്തിരുന്നെങ്കിലും ഇരുവരെയും പിടികൂടാൻ വൈകുകയായിരുന്നു. എന്നാൽ ഇതിനിടെ ഇരുവരും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു.
മൊബൈലിൽ പകർത്തിയ കുളിമുറി ദൃശ്യങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി പതിനേഴുകാരിയെ വിവിധ ലോഡ്ജുകളിലെത്തിച്ച് പലർക്കായി കാഴ്ചവച്ച സംഭവത്തിൽ പെൺകുട്ടിയുടെ അമ്മായിയും ലോഡ്ജ് നടത്തിപ്പുകാരനും അടക്കം നാലുപേരെ കൊല്ലം അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തു.
പെൺകുട്ടിയുടെ മാതൃസഹോദര ഭാര്യ തേവള്ളി ഡിപ്പോ പുരയിടത്തിൽ തുരുത്തേൽവീട്ടിൽ ലിനറ്റ് (30), കരുനാഗപ്പള്ളിയിൽ ലോഡ്ജ് നടത്തിപ്പുകാരായ പാവുമ്ബ മണപ്പള്ളി കിണറുവിളയിൽ പ്രദീപ് (33), തറയിൽ വീട്ടിൽ റിനു (33), പന്മന ആക്കൽഭാഗം കൈപ്പള്ളി വീട്ടിൽ നജീം (42) എന്നിവരാണ് അറസ്റ്റിലായത്. പോക്‌സോ പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
ഭർത്താവുമായി പിണങ്ങി ഒറ്റയ്ക്ക് താമസിക്കുന്ന ലിനറ്റ് പെൺകുട്ടിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തുകയും പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ഉന്നതരടക്കമുള്ളവർക്ക് കാഴ്ചവയ്ക്കുകയായിരുന്നു. നിരന്തര പീഡനത്തിൽ മനംനൊന്ത് ഒരുമാസം മുമ്പ്് നാടുവിട്ട പെൺകുട്ടിയെ പൊലീസ് കണ്ടെത്തുകയും കൊട്ടിയത്ത് മഠത്തിലാക്കുകയും ചെയ്തിരുന്നു. തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകർ നടത്തിയ കൗൺസലിംഗിലാണ് പീഡനവിവരം പെൺകുട്ടി വെളിപ്പെടുത്തിയത്.
തിരുവനന്തപുരം, കൊട്ടിയം,കൊല്ലം എന്നിവിടങ്ങളിലെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് പെൺകുട്ടിയെ പലർക്കായി കാഴ്ച വച്ചതായി പൊലീസ് സൂചിപ്പിച്ചു. കൊല്ലം സിറ്റി പൊലീസ് കമ്മിഷണർ പി.കെ.മധുവിന്റെ നേതൃത്വത്തിൽ എ.സി.പി എ.പ്രദീപ്കുമാർ, അഞ്ചാലുംമൂട് സി. ഐ അനിൽകുമാർ, എസ്. ഐ നിസാർ, ലകേഷ്‌കുമാർ, വനിതാ എസ്. ഐ അനിലാകുമാരി, സി.പി.ഒ മാരായ മായ, ബദറുന്നിസ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.