video
play-sharp-fill

വനിതാ വാച്ചറെ പീഡിപ്പിക്കാൻ ശ്രമം; ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മനോജ് ടി മാത്യുവിന് സസ്‌പെൻഷൻ; റിപ്പോർട്ട് നൽകാൻ വനംവകുപ്പ് മേധാവിക്ക് നിർദ്ദേശം

വനിതാ വാച്ചറെ പീഡിപ്പിക്കാൻ ശ്രമം; ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മനോജ് ടി മാത്യുവിന് സസ്‌പെൻഷൻ; റിപ്പോർട്ട് നൽകാൻ വനംവകുപ്പ് മേധാവിക്ക് നിർദ്ദേശം

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: വനിതാ വാച്ചറെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ മനോജ് ടി മാത്യുവിനെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. വനിതാവാച്ചറുടെ പരാതിയിലാണ് വനംവകുപ്പ് നടപടിയെടുത്തത്. നേരത്തെ പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരുന്നു. റിപ്പോർട്ട് നൽകാൻ വനംവകുപ്പ് മേധാവിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഗവി വനംവകുപ്പ് സ്റ്റേഷൻ ഓഫീസിൽ ബുധനാഴ്ചയായിരുന്നു സംഭവം.ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ജീവനക്കാർ ഓടിയെത്തിയാണ് വനിതാ വാച്ചറെ രക്ഷപ്പെടുത്തിയത്.താൽക്കാലിക വാച്ചറായി ജോലി ചെയ്യുന്ന യുവതിയെയാണ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പീഡിപ്പിക്കാൻ ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അടുക്കളയിൽ നിൽക്കുകയായിരുന്ന യുവതിയെ സ്റ്റോർ റൂമിൽ നിന്ന് സാധനങ്ങൾ എടുത്തുതരാമെന്ന് പറഞ്ഞ് വിളിച്ചു കൊണ്ടു പോവുകയും അവിടെയെത്തിയ വനിതാ വാച്ചറെ ബലാത്സംഗം ചെയ്യാൻ ശ്രമിക്കുകയുമായിരുന്നുവെന്നാണ് പരാതി. ബഹളം വെച്ചതിനെ തുടർന്ന് ഓഫീസിലെ മറ്റ് ജീവനക്കാരെത്തി യുവതിയെ അതിക്രമത്തിൽ നിന്ന് രക്ഷിക്കുകയായിരുന്നു.

തുടർന്ന് അടുത്ത ദിവസം ഇവർ വള്ളക്കടവ് റേഞ്ച് ഓഫീസർക്ക് പരാതി നൽകി. ഈ പരാതി ലഭിച്ചതിനെ തുടർന്ന് വള്ളക്കടവ് റേഞ്ച് ഓഫീസർ ഡെപ്യൂട്ടി ഡയറക്ടറെ വിവരം അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശമനുസരിച്ച് ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റി ഈ സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുകയുമായിരുന്നു.