Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

കുമരകം: കുമരകം ബോട്ട് ജെട്ടിക്ക് സമീപത്തെ വ്യാപാരസ്ഥാപനത്തിന്റെ ഉടമയായ സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം മാടപ്പള്ളി കിഴക്കേ കരീത്തറ വീട്ടിൽ ( കുമരകം പുതിയകാവ് ഭാഗത്ത് ഇപ്പോൾ വാടകയ്ക്ക് താമസം) സാബു (51) എന്നയാളെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ 25 ആം തീയതി ഉച്ചയ്ക്ക് 12:30 മണിയോടുകൂടി കുമരകം ബോട്ട്ജെട്ടിയുടെ സമീപത്തുള്ള ചിത്രശാല ട്രേഡേഴ്സ് എന്ന വ്യാപാര സ്ഥാപനത്തിലെത്തി ഉടമയായ ഗീതമ്മയുടെ (60) മാല തട്ടിപ്പറിക്കാൻ ശ്രമിക്കുകയും, വീട്ടമ്മ എതിർത്തതിനെ തുടർന്ന് ഇവരെ ആക്രമിച്ച് ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതിയെ തുടർന്ന് കുമരകം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ മോഷ്ടാവിനെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

കുമരകം സ്റ്റേഷൻ എസ്.എച്ച്. ഓ ബിൻസ് ജോസഫ്, എസ്.ഐ മാരായ ബിനു ജേക്കബ്, സുനിൽ, സി.പി.ഓ മാരായ ഷൈജു, അനിൽകുമാർ,രാജു, ഡെന്നി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.ഇയാളെ കോടതിയില്‍ ഹാജരാക്കി.