അട്ടപ്പാടിയിൽ കശുവണ്ടി പെറുക്കാൻ പോയ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു..!
സ്വന്തം ലേഖകൻ
പാലക്കാട്: കശുവണ്ടി പെറുക്കാൻ പോയ വൃദ്ധനെ കാട്ടാന ചവിട്ടിക്കൊന്നു. അട്ടപ്പാടിയിൽ തേക്കുപ്പന ഊരിലെ ബപ്പയ്യൻ എന്ന രംഗൻ (65) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ടാണ് സംഭവം. കാടിനോട് ചേർന്നുള്ള കശുമാങ്ങ തോട്ടത്തിൽ കശുവണ്ടി പെറുക്കാൻ പോയ സമയത്താണ് ആക്രമണം ഉണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നലെ വൈകീട്ട് വീട്ടിലേക്ക് മടങ്ങിയെത്താതിരുന്നതിനെ തുടർന്ന് ഇന്ന് രാവിലെ നാട്ടുകാർ തിരച്ചിൽ നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പരിശോധനയിൽ ആന ചവിട്ടിക്കൊന്നതാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു.
ഇക്കൊല്ലം അട്ടപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ മരിക്കുന്ന മൂന്നാമത്തെ സംഭവമാണിത്. കാടിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ കാട്ടാന ശല്യം രൂക്ഷമാണ്.
Third Eye News Live
0