
അഹമ്മദാബാദ്: ഗുജറാത്തിലെ പഞ്ച്മഹൽ ജില്ലയിൽ പരീക്ഷയ്ക്ക് വൈകിയെത്തിയതിനെ കുറിച്ച് ചോദ്യം ചെയ്ത വനിതാ അധ്യാപികയെ മർദിച്ച് പ്ലസ്ടു വിദ്യാർത്ഥി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു.
ജനുവരി 24ന് ഷെഹ്റ ടൗണിലെ ഒരു സ്കൂളിലാണ് സംഭവം. പ്ലസ് ടു മോഡൽ പരീക്ഷയ്ക്ക് മുഹമ്മദ് ഖാൻ അൻസാരി വൈകിയാണ് എത്തിയത്. വൈകിയതിന്റെ കാരണം വനിതാ ഇൻവിജിലേറ്റർ ചോദിച്ചതോടെ വിദ്യാർത്ഥി പ്രകോപിതനായി. ‘എന്റെ വീട്ടിലുപോലും ആരും എന്നോട് ഒന്നും ചോദിക്കാറില്ല, നീ ആരാണ് എന്നെ ചോദ്യം ചെയ്യാൻ?’ എന്ന് പറഞ്ഞ് അധ്യാപികയുടെ മുഖത്തടിക്കുകയായിരുന്നുവെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.
ആക്രമണത്തിൽ ഭയന്ന അധ്യാപിക പിന്നോട്ട് മാറുന്നതും ക്ലാസിലുണ്ടായിരുന്ന രണ്ട് വിദ്യാർത്ഥികൾ പ്രതിയെ തടയാൻ ശ്രമിക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തിന് പിന്നാലെ വിദ്യാർത്ഥിയുടെ പിതാവ് അധ്യാപികയോട് മാപ്പ് പറഞ്ഞിരുന്നു. എന്നാൽ ജനുവരി 27ന് വിദ്യാർത്ഥി പിതാവിനെയും ഏകദേശം ഇരുപതംഗ സംഘത്തെയും കൂട്ടിക്കൊണ്ട് സ്കൂളിലെത്തി അധ്യാപികയെ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.







