Spread the love

തൃശ്ശൂർ: മണ്ണുത്തി കൊഴുക്കുള്ളിയില്‍ ഗുണ്ടാസംഘത്തെ പിടികൂടാനുള്ള ശ്രമത്തിനിടെ പൊലീസിന് നേരെ ആക്രമണം. ആക്രമണത്തില്‍ ഒല്ലൂർ പോലീസ് സ്റ്റേഷൻ എസ്‌ഐ വരുണിന് കൈക്ക് കുത്തേറ്റു.

video
play-sharp-fill

കൈപ്പത്തിക്ക് ഉള്ളിലാണ് കുത്തേറ്റത്. സംഭവത്തില്‍ വിഷ്ണുജിത്ത്, ജിഷ്ണു എന്നിവർ പിടിയിലായി.

മൂർക്കിനിക്കര കൊലപാതക കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ് ഇവർ. വിഷ്ണുജിത്തിനെ പിടികൂടാൻ എത്തിയതായിരുന്നു പോലീസ് സംഘം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞവർഷം നെല്ലങ്കരയില്‍ മണ്ണുത്തി പോലീസിന് നേരെ ആക്രമണം നടത്തിയ സംഘത്തിലും ഇവർ ഉണ്ട്. വിഷ്ണു ജിത്തിനെതിരെ മണ്ണുത്തി സ്റ്റേഷനില്‍ കാപ്പ ചുമത്തിയിട്ടുണ്ട്.