നിർത്താതെ കുരച്ചു: നായയെ വീട്ടിൽ കയറി വടിവാളിന് വെട്ടി ക്വട്ടേഷൻ സംഘം; തിരുവല്ലയിൽ അഴിഞ്ഞാടി ക്വട്ടേഷൻ അക്രമി സംഘം

നിർത്താതെ കുരച്ചു: നായയെ വീട്ടിൽ കയറി വടിവാളിന് വെട്ടി ക്വട്ടേഷൻ സംഘം; തിരുവല്ലയിൽ അഴിഞ്ഞാടി ക്വട്ടേഷൻ അക്രമി സംഘം

സ്വന്തം ലേഖകൻ

കോട്ടയം: നിർത്താതെ കുരച്ച നായയെ വീട്ടിൽ കയറി വടിവാളിന് വെട്ടി വീഴ്ത്തി ക്വട്ടേഷൻ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. തിരുവല്ല നന്നൂർ സ്വദേശികളായ അക്രമി സംഘമാണ് വീട്ടിൽ കയറി നായയെ വെട്ടിപ്പരിക്കേൽപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നന്നൂർ പല്ലവിയിൽ അജിത് (40), സഹോദരൻ അനിൽ (35) എന്നിവർക്കെതിരെ തിരുവല്ല പോലീസ് കേസെടുത്തു. ഇരുവരും വഴിയിലൂടെ പോകുമ്പോൾ വീട്ടിൽ നിന്ന തെരുവുനായ കുരയ്്ക്കുകയായിരുന്നു. നായ നിർത്താതെ കുരച്ചതോട ഇയാൾ വീട്ടിൽ കയറി വടിവാൾ ഉപയോഗിച്ച് നായയെ വെട്ടുകയായിരുന്നു. ശബ്ദം കേട്ട് ഓടി വന്ന വീട്ടുടമ്മയെയും ഇയാൾ മർദ്ദിച്ചതായി പരാതിയിൽ പറയുന്നു.

മടങ്ങിപ്പോയ അജിത് സഹോദരൻ അനിലുമായി തിരിച്ചെത്തി വീണ്ടും ആക്രമണം നടത്തിയെന്ന് പോലീസ് പറഞ്ഞു. നായയുടെ ശരീരത്തിൽ അഞ്ചു വെട്ടുകൾ ഉണ്ട്. മുറിവേറ്റ നായയെ വീട്ടുകാർ മൃഗാശുപത്രിയിൽ എത്തിച്ച് ചികിത്സിച്ചു. സന്തോഷ് കുമാറിന്റെ കാർ, ടിവി, വീട്ടുപകരണങ്ങൾ എന്നിവയും നശിപ്പിച്ചതായും പരാതിയുണ്ട്. സംഭവത്തിൽ പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഐശ്വര്യ ഭവനിൽ സന്തോഷ് കുമാറിന്റെ വളർത്തു നായയെയാണ് ഇയാൾ വെട്ടിയത്. സംഭവത്തിൽ മൃഗാവകാശ സമിതിയായ എസ്പിസിഎയും (സൊസൈറ്റി ഫോർ ദ് പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസ്) കേസെടുത്തിട്ടുണ്ട്.