താഴത്തങ്ങാടിയിലെ ബണ്ട് നിർമ്മാണത്തിലെ അഴിമതി അന്വേഷിക്കുക: വോയിസ് ഓഫ് കുമ്മനം
സ്വന്തം ലേഖകൻ
കുമ്മനം: എല്ലാ വർഷവും ലക്ഷങ്ങൾ മുടക്കി നിർമ്മിക്കുന്ന ബണ്ടിലെ അഴിമതി അന്വേഷിക്കണമെന്ന് വോയിസ് ഓഫ് കുമ്മനം ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു.കഴിഞ്ഞ തവണ ഒരാഴ്ച നിന്ന ബണ്ട് ഇത്തവണ 24 മണിക്കൂർ പോലും പൂർത്തീകരിച്ചില്ല, കിഴക്ക് ശക്തമായ മഴ ഒരാഴ്ചയായി പെയ്യുന്നതറിഞ്ഞിട്ടും ധൃതിപ്പെട്ട് ബണ്ട് നിർമ്മിച്ചത് അഴിമതി തന്നെയാണ്.
ബണ്ട് പൊട്ടുമ്പോൾ ഒഴുകുന്ന മണ്ണ് തുടർന്ന് വരുന്ന വെള്ളപ്പൊക്കത്തിൻ്റെ ശക്തി വർഷാവർഷം കൂട്ടാനും കാരണമാകുന്നുണ്ട്, സ്ഥിരമായ തടയണ നിർമ്മാണം നടത്താൻ വൈകിക്കുന്നതിന് പിന്നിലും ഇതേ അഴിമതിക്കാരാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ജനങ്ങളുടെ നികുതിപ്പണം നഷ്ടപ്പെടുത്താൻ കരുതലില്ലാതെ പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥ sലോബിക്കെതിരെ അന്വേഷണം ആവശ്യമാണ്, ശക്തമായ ജനകീയ പ്രതിഷേധവും നിയമപോരാട്ടവും നടത്താൻ വോയ്സ് ഓഫ് കുമ്മനം കമ്മിറ്റി തീരുമാനിച്ചു.
Third Eye News Live
0