
എടിഎമ്മിന്റെ വാതിൽ തകർന്നുവീണ് പണമെടുക്കാനെത്തിയ ആൾക്ക് ഗുരുതര പരിക്ക്; ചില്ല് കൊണ്ട് കാലിന് പരിക്കേറ്റയാൾ ചികിത്സയിൽ
സ്വന്തം ലേഖകൻ
പാലക്കാട്: സ്വകാര്യ പണമിടപാട് സ്ഥാപനത്തിന്റെ എടിഎമ്മിന്റെ വാതിൽ തകർന്നുവീണ് പണമെടുക്കാനെത്തിയ ആൾക്ക് ഗുരുതര പരിക്ക്. കാരറ സ്വദേശി ജോര്‍ജിനാണ് കാലിന് പരിക്കേറ്റത്. വാതിലിന്റെ ചില്ല് കൊണ്ട് ജോര്‍ജിന്റെ വലതുകാലിലെ മുട്ടിന് താഴെ പരിക്കേറ്റു.
ചില്ലുകൊണ്ടുള്ള വാതിൽ ജോർജിന്റെ കാലിൽ കുത്തിക്കയറുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോർജ് കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. തകർന്നുവീണ എടിഎം കൗണ്ടറിന്റെ വാതിലിന് നേരത്തെ തന്നെ കേടുപാടുണ്ടായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം മറ്റൊരു സംഭവം പണം എടുക്കുന്നതിനായി എടിഎമ്മിൽ ഉപയോഗിച്ച ഡെബിറ്റ് കാർഡ് തിരികെ എടുക്കുന്നതിനിടെ മെഷീൻ തകർന്നു.
പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ് സംഭവം. റാന്നി ഉതിമൂട് സ്വദേശി ചാർളി രാവിലെ ഏഴ് മണിക്കാണ് പണമെടുക്കാനായി പട്ടണത്തിലെ ഫെഡറൽ ബാങ്ക് എടിഎമ്മിലെത്തിയത്. പണം എടുക്കുന്നതിനിടെ കാർഡ് തിരിച്ചെടുക്കാൻ ശ്രമിക്കുമ്പോഴാണ് മെഷീൻ തകർന്നത്.