ആർപ്പൂക്കര കരിപ്പായിൽ വീടിനു സമീപത്തെ കുളത്തിൽ തലയോട്ടി: തലയോട്ടി കണ്ടെത്തിയത് ആർപ്പൂക്കരയിലെ ഗുണ്ടാ കേന്ദ്രത്തിൽ; വീടിനു മണ്ണിറക്കുമ്പോൾ തലയോട്ടി കണ്ടെത്തിയ ഞെട്ടലിൽ നാട്ടുകാർ

തേർഡ് ഐ ബ്യൂറോ

കോട്ടയം: ഗുണ്ടാ സംഘങ്ങളുടെ കേന്ദ്രമായ ആർപ്പൂക്കരയിൽ ടിപ്പർ ലോറിയിൽ മണ്ണടിയ്ക്കുന്നതിനിടെ തലയോട്ടി കണ്ടെത്തി. വീട്ടമുറ്റത്ത് കി്ട്ടിയ തലയോട്ടി കഴിഞ്ഞ ദിവസം തൊഴിലാളികൾ സമീപത്തെ കുളത്തിലേയ്ക്ക് എറിഞ്ഞിരുന്നു. ഈ തലയോട്ടിയാണ് ഇന്നു വീണ്ടും കണ്ടെത്തിയത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ആർപ്പൂക്കര കരിപ്പാ പ്രദേശത്തെ വീടിനു സമീപത്തെ കുളത്തിൽ നിന്നും തലയോട്ടി കണ്ടെത്തിയത്. കുളത്തിൽ നിന്നും നാട്ടുകാർക്കാണ് ആദ്യം തലയോട്ടി ലഭിച്ചത്. ഇവർ വിവരം ഗാന്ധിനഗർ പൊലീസിൽ അറിയിച്ചത്. തുടർന്നു, ഗാന്ധിനഗർ എസ്.എച്ച്.ഒയുടെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്ത് എത്തി.

തുടർന്നു, പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് തലയോട്ടിയ്ക്കു പിന്നിലെ കഥ പുറത്തു വന്നത്. കഴിഞ്ഞ ദിവസം പ്രദേശത്തെ ഒരു വീട്ടു മുറ്റത്ത് മണ്ണിറക്കിയിരുന്നു. അതിരമ്പുഴ ഭാഗത്തു നിന്നുമാണ് മണ്ണ് ഇവിടെ എത്തിച്ചത്. ഈ മണ്ണിറക്കിയപ്പോഴാണ് ആദ്യമായി തലയോട്ടി കണ്ടെത്തിയത്. ഇവിടെ ഉണ്ടായിരുന്ന തൊഴിലാളികൾ തലയോട്ടി സമീപത്തെ കുളത്തിലേയ്ക്ക് എറിയുകയായിരുന്നു. ഇവിടെ നിന്നാണ് നാട്ടുകാർക്കു തലയോട്ടി ലഭിച്ചതെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അസ്വാഭാവികമായ സാഹചര്യത്തിൽ തലയോട്ടി കിട്ടിയതിനു പൊലീസ് കേസെടുത്ത ശേഷം പൊലീസ് തലയോട്ടി കസ്റ്റഡിയിൽ എടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം പൊലീസ് നടത്തും.