തൃശ്ശൂരിൽ  കതിന പൊട്ടിത്തെറിച്ച് അപകടം;  നാലുപേര്‍ക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

തൃശ്ശൂരിൽ കതിന പൊട്ടിത്തെറിച്ച് അപകടം; നാലുപേര്‍ക്ക് പരിക്ക്; രണ്ടുപേരുടെ നില ഗുരുതരം

സ്വന്തം ലേഖകൻ

തൃശൂര്‍: വരവൂരില്‍ ക്ഷേത്രോത്സവത്തിനിടെ കതിന പൊട്ടിത്തെറിച്ച് നാലുപേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ശ്യാംജിത്, രാജേഷ്, ശ്യംലാല്‍, ശബരി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

രണ്ട് പേര്‍ക്ക് 50 ശതമാനത്തില്‍ ഏറെ പൊള്ളല്‍ ഏറ്റിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. കതിന നിറയക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. രണ്ടുപേരുടെയും നിലഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.