video
play-sharp-fill

അന്താരാഷ്‌ട്ര അതിർത്തി കടന്നെന്ന് ആരോപിച്ച്‌ പാക്കിസ്ഥാൻ സൈന്യം കസ്റ്റഡിയിലെടുത്ത ബിഎസ്‌എഫ് ജവാനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

അന്താരാഷ്‌ട്ര അതിർത്തി കടന്നെന്ന് ആരോപിച്ച്‌ പാക്കിസ്ഥാൻ സൈന്യം കസ്റ്റഡിയിലെടുത്ത ബിഎസ്‌എഫ് ജവാനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു

Spread the love

ഡല്‍ഹി: പഞ്ചാബിലെ ഫിറോസ്പുരില്‍ അന്താരാഷ്‌ട്ര അതിർത്തി കടന്നെന്ന് ആരോപിച്ച്‌ പാക്കിസ്ഥാൻ സൈന്യം കസ്റ്റഡിയിലെടുത്ത ബിഎസ്‌എഫ് ജവാനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു.

ചർച്ചകള്‍ തുടരുന്നുണ്ടെങ്കിലും ഇതുവരെ ജവാനെ മോചിപ്പിക്കാൻ പാകിസ്ഥാൻ തയാറായിട്ടില്ലെന്ന് സർക്കാർ വൃത്തങ്ങള്‍ അറിയിക്കുന്നത്.
ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ബി‌എസ്‌എഫ് പ്രതിനിധി സംഘം ഫിറോസ്പുരിലെ ജല്ലോക്ക് അതിർത്തി ഔട്ട്‌പോസ്റ്റിലെത്തി പാക്കിസ്ഥാൻ റേഞ്ചേഴ്‌സുമായി രണ്ട് ഫ്ലാഗ് മീറ്റ് നടത്തിയിരുന്നു.

എന്നാല്‍, കാര്യമായ തീരുമാനങ്ങളെടുക്കാൻ കഴിയാതെ വന്നതോടെ വെള്ളിയാഴ്ച വീണ്ടും ഫ്ലാഗ് മീറ്റിങ് നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ പാക്കിസ്ഥാൻ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

82 ബറ്റാലിയനിലെ കോണ്‍സ്റ്റബിള്‍ പി.കെ. സാഹുവാണ് പാക്കിസ്ഥാന്‍റെ പിടിയിലായത്. ഫിറോസ്പുരില്‍ പുതുതായി ഡ്യൂട്ടിക്കെത്തിയ സൈനികൻ ‘സീറോ ലൈൻ’ സംബന്ധിച്ച കൃത്യമായ ധാരണകളില്ലാത്തതിനാല്‍ ഇതു മറികടന്നപ്പോള്‍ പിടികൂടിയെന്നാണു റിപ്പോർട്ട്. മരത്തിന്‍റെ ചുവട്ടിലിരുന്ന ജവാനെ പാക് അതിർത്തി രക്ഷാ സേനയായ പാക്കിസ്ഥാൻ റേഞ്ചേഴ്സ് ആയുധങ്ങളോടെ പിടികൂടി ക്യാംപിലേക്കു മാറ്റി.

അതിർത്തിയില്‍ ഇത്തരം സംഭവങ്ങള്‍ പതിവാണെങ്കിലും പഹല്‍ഗാം ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ ഉഭയകക്ഷി ബന്ധത്തില്‍ വിള്ളല്‍ വീണിരിക്കെ പാക്കിസ്ഥാൻ ഇതു വലിയ പ്രശ്നമായി ഉയർത്തിയിട്ടുണ്ട്. പിടികൂടിയെ ജവാന്‍റെ ചിത്രമടക്കം നേരത്തെ പുറത്തുവിട്ട പാക്കിസ്ഥാന്‍റെ നടപടി സൈനിക മര്യാദകള്‍ക്കു ചേർന്നതല്ലെന്ന് ഇന്ത്യൻ വൃത്തങ്ങള്‍ പറഞ്ഞു.