അതിരമ്പുഴയിലെ അപകടം; റോഡിൽ തെന്നിയ ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞത് ദുരന്തമായി; അപകടം ഉണ്ടായത് ഇങ്ങനെ; വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം

അതിരമ്പുഴയിലെ അപകടം; റോഡിൽ തെന്നിയ ബൈക്ക് നിയന്ത്രണം തെറ്റി മറിഞ്ഞത് ദുരന്തമായി; അപകടം ഉണ്ടായത് ഇങ്ങനെ; വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിൽ കാണാം

തേർഡ് ഐ ബ്യൂറോ

കോട്ടയം: അതിരമ്പുഴയിൽ ബൈക്ക് കാറിലിടിച്ച് യുവാവ് മരിച്ച സംഭവത്തിൽ വില്ലനായത് റോഡിലെ വളവും ബൈക്കിന്റെ അമിത വേഗവും. അമിത വേഗത്തിൽ പാഞ്ഞെത്തിയ ബൈക്ക് റോഡിൽ തെന്നി മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് വ്യക്തമാകുന്നത്. മൂന്നു വ്യത്യസ്ത ആംഗിളുകളിൽ നിന്നുള്ള പരിശോധനയിലാണ് ബൈക്ക് അപകടത്തിന്റെ കൃത്യമായ വിവരം പൊലീസിനു ലഭ്യമായത്. അപകടത്തിൽ മരിച്ച അതിരമ്പുഴ നാൽപ്പാത്തിമല നിരപ്പേൽപറമ്പിൽ ഷാജിയുടെ മകൻ ഷാരോൺ ഷാജി(21)യാണ് മരിച്ചത്.

ശനിയാഴ്ച രാവിലെ എട്ടുമണിയോടെ ഉണ്ടായ അപകടത്തിന്റെ മൂന്നു ആംഗിളുകളിൽ നിന്നുള്ള ദൃശ്യങ്ങളാണ് മോട്ടോർ വാഹന വകുപ്പും പൊലീസും ചേർന്നു ശേഖരിച്ചിരിക്കുന്നത്. ഇത്തരത്തിൽ ശേഖരിച്ച വീഡിയോയിൽ നിന്നാണ് അപകടത്തിന്റെ കൃത്യമായ ചിത്രം ലഭിച്ചത്. അമിതവേഗത്തിൽ അശ്രദ്ധമായി എത്തിയ ബൈക്ക്, റോഡിൽ തെന്നി മറിഞ്ഞ് കാറിൽ ഇടിക്കുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നീണ്ടൂർ ഭാഗത്തു നിന്നും എത്തിയ ബൈക്ക്, അമിത വേഗത്തിൽ റോഡിലെ വളവിൽ തെന്നി മറിയുകയാണ് ചെയ്യുന്നത്. നീണ്ടൂർ ഭാഗത്തു നിന്നുമാണ് ബൈക്ക് അമിത വേഗത്തിൽ പാഞ്ഞെത്തിയത്. ഇതിനിടെ ബൈക്കിന്റെ നിയന്ത്രണം നഷ്ടമായി റോഡിൽ തെന്നി മറിഞ്ഞു. തുടർന്നു, കാറിനു മുന്നിൽ പാഞ്ഞെത്തി ഇടിയ്ക്കുന്ന ബൈക്കിൽ നിന്നും യുവാവ് റോഡരികിലേയ്ക്കു തെറിച്ചു വീഴുകയായിരുന്നു. ഇവിടെയുള്ള വീടിന്റെ ഗേറ്റിലാണ് യുവാവിന്റെ തല ഇടിക്കുന്നത്. ഇത്തരത്തിലാണ് ഇയാളുടെ മരണം സംഭവിക്കുന്നതും.

അപകടത്തിന്റെ ആദ്യ വീഡിയോ പുറത്തു വന്നത് കാണുമ്പോൾ കാർ ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്ന സംശയം ഉയർന്നിരുന്നു. എന്നാൽ, മറ്റു പല ആംഗിളുകളിൽ നിന്നുള്ള വീഡിയോ കൂടി പുറത്തു വന്നതോടെയാണ് ഇപ്പോൾ വിവരം കൃത്യമായത്.