video
play-sharp-fill
താരാട്ടുപാട്ട് ഉയരേണ്ട വീട്ടിൽ നിന്നും ഉയർന്നത് ഉറ്റവരുടെ നെഞ്ചുപൊട്ടും നിലവിളി ; നിതിന്റെ വേർപാടിൽ നിന്നും മുക്തരാവാൻ കഴിയാതെ ആതിരയും  കുടുംബാംഗങ്ങളും

താരാട്ടുപാട്ട് ഉയരേണ്ട വീട്ടിൽ നിന്നും ഉയർന്നത് ഉറ്റവരുടെ നെഞ്ചുപൊട്ടും നിലവിളി ; നിതിന്റെ വേർപാടിൽ നിന്നും മുക്തരാവാൻ കഴിയാതെ ആതിരയും കുടുംബാംഗങ്ങളും

സ്വന്തം ലേഖകൻ

കോഴിക്കോട്: കാത്തിരുന്ന കൺമണിയെ ഒരു നോക്കുകാണാവാതെ നിതിൻ യാത്രയായി. താരാട്ടുപാട്ട് ഉയരേണ്ട വീട്ടിൽ നിന്നും ഉറ്റവരുടെ നെഞ്ച് പൊട്ടും നിലവിളി ഉയർന്നപ്പോൾ മലയാളക്കരയും പ്രവാസ ലോകവും ഒരുപോലെ തേങ്ങി.

നിതിന്റെ വേർപാട് അറിയാതെയാണ് ആതിര ഒരു പൊന്നോമനയ്ക്ക് ജന്മം നൽകിയത്. പ്രിയതമന്റെ മരണം ആതിരയെ അറിയച്ചതോടെ ഏറെ വികാര നിർഭരമായ രംഗങ്ങൾക്കാണ് ആശുപത്രി പരിസരം സാക്ഷ്യം വഹിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊറോണക്കാലത്ത് വിദേശത്ത് കുടുങ്ങിയ ഗർഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി ‘ഇൻകാസ്’ സുപ്രീം കോടതിയെ സമീപിച്ചത് നിതിന്റെ ഭാര്യ ആതിരയെ മുൻനിർത്തിയായിരുന്നു. സുപ്രീം കോടതി അതിനോട് അനുഭാവ പൂർണമായ നിലപാടെടുത്തതോടെ ഗൾഫിൽ നിന്ന് നാട്ടിലേക്ക് പോകാൻ കഴിയാതെ കുടുങ്ങിപ്പോയ നിരവധി ഗർഭിണികൾക്കാണ് ഇതോടെ സ്വന്തം നാട്ടിലേക്കുള്ള വഴി തെളിഞ്ഞത്.

ഏഴുമാസം ഗർഭിണിയായിരുന്ന ആതിരയ്ക്ക് ബന്ധുക്കളുടെ പരിചരണം ലഭിക്കുന്നതിനായാണ് നാട്ടിലേക്ക് പോകുന്നതെന്ന് നിതിൻ പറഞ്ഞിരുന്നു. പ്രത്യേക വിമാന സർവീസ് ആരംഭിച്ചപ്പോൾ ആദ്യ വിമാനത്തിൽ തന്നെ ആതിരയ്ക്ക് നാട്ടിലേക്ക് പോകാനുള്ള അവസരം ലഭിച്ചു. അന്ന് ഭാര്യയ്ക്കൊപ്പം നാട്ടിൽ പോകാൻ നിതിനും അനുമതി ലഭിച്ചിരുന്നു. എങ്കിലും ഈ അവസരം മറ്റൊരാൾക്ക് നൽകുകയായിരുന്നു അദ്ദേഹം ചെയ്തത്. ആതിര നാട്ടിലേക്ക് മടങ്ങി, നിതിൻ മരണത്തിലേക്കും.

സുപ്രീം കോടതിയെ സമീപിച്ച് അനുകൂല ഇടപെടലുണ്ടാക്കിയതിനുള്ള നന്ദി സൂചകമായി ഷാഫി പറമ്ബിൽ എംഎൽഎ ആതിരയ്ക്ക് വിമാന ടിക്കറ്റ് സംഭാവന ചെയ്തിരുന്നു. എന്നാൽ ടിക്കറ്റ് വാങ്ങാനുള്ള ശേഷി തങ്ങൾക്കുണ്ടെന്ന് വ്യക്തമാക്കിയ ആതിരയും നിതിനും പകരം രണ്ടു പേർക്ക് ടിക്കറ്റ് നൽകുകയും ചെയ്തു.

അപ്രതീക്ഷിതമാാണ് നിതിനെ മര മരണം തേടിയെത്തിയത്. താമസ സ്ഥലത്ത് ഉറക്കമെണീക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ വിളിച്ചപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉറക്കത്തിൽ ഹൃദയാഘാതമുണ്ടായതാണ് കാരണമെന്ന് പറയുന്നു.