play-sharp-fill
ബ്രിട്ടീഷ് വിനോദസഞ്ചാരികൾ താമസിച്ച മൂന്നാറിലെ കെ.ടി.ഡി.സിയുടെ റിസോർട്ടിലെ ആറു ജീവനക്കാർക്ക് കൊറോണ രോഗലക്ഷണം: 43 പേർ റിസോർട്ടിൽ നിരീക്ഷണത്തിൽ

ബ്രിട്ടീഷ് വിനോദസഞ്ചാരികൾ താമസിച്ച മൂന്നാറിലെ കെ.ടി.ഡി.സിയുടെ റിസോർട്ടിലെ ആറു ജീവനക്കാർക്ക് കൊറോണ രോഗലക്ഷണം: 43 പേർ റിസോർട്ടിൽ നിരീക്ഷണത്തിൽ

സ്വന്തം ലേഖകൻ

ഇടുക്കി: ബ്രിട്ടീഷ് വിനോദസഞ്ചാരികൾ താമസിച്ച മൂന്നാറിലെ കെ.ടി.ഡി.സിയുടെ റിസോർട്ടിലെ ആറു ജീവനക്കാർക്ക് കൊറോണ രോഗലക്ഷണം. ഇവരുടെ സ്രവ സാമ്പിളുകൾ പരിശോധനക്ക് അയക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു.


 

കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷുകാരനുമായി നേരിട്ട് സമ്പർക്കം പുലർത്തിയ ജീവനക്കാരടക്കം 43 പേരെ റിസോർട്ടിൽ നിരീക്ഷണത്തിലാക്കി. ഇവർക്ക് ഇതുവരെ രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഇതുവരെ ഇല്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മൂന്നാറിൽ താമസിച്ച ബ്രിട്ടീഷ് പൗരന് കോവിഡ് സ്ഥിരീകരിച്ചതോടെ പ്രദേശത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഹോം സ്റ്റേകളിലും റിസോർട്ടുകളിലും ബുക്കിങ് നിർത്തിവെക്കാനും ജീപ്പ് സവാരികൾ ഒഴിവാക്കാനും നിർദേശം നൽകി. ആരോഗ്യവകുപ്പിന്റെ പ്രത്യേക സംഘം അതിർത്തികളിലും റോഡുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.