
അശ്വതിയുടെ പോസ്റ്റിൽ അശ്ലീലം പറഞ്ഞയാൾ ഒടുവിൽ മാപ്പ് പറഞ്ഞു: എനിക്കും ഒരു കുടുംബം ഉണ്ട്; തെറ്റുപറ്റി ക്ഷമിക്കണം!
സ്വന്തം ലേഖകൻ
കൊച്ചി: ക്ഷമിക്കണം .. എനിക്കും ഒരു കുടുംബം ഉണ്ട് ! അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്തിൻ്റെ പ്രൊഫൈൽ ചിത്രത്തിൽ അശ്ലീല കമൻ്റിട്ട യുവാവ് ഒടുവിൽ മാപ്പ് പറഞ്ഞു. കഴിഞ്ഞ ദിവസം അശ്വതിയുടെ പോസ്റ്റിനുതാഴെ ഒരു യുവാവിട്ട അശ്ലീല കമന്റും അതിന് അശ്വതി നൽകിയ മറുപടിയും വൈറലായിരുന്നു.
അശ്ലീല കമന്റിട്ടയാൾ ഒടുവിൽ മാപ്പ് ചോദിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ക്ഷമാപണം നടത്തിയത്. ‘ഒരു തെറ്റ് പറ്റി ക്ഷമിക്കണം. എനിക്കും ഉണ്ട് കുടുംബം’ എന്നാണ് ഇയാൾ ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫേസ്ബുക്കിൽ പങ്കുവെച്ച അശ്വതിയുടെ ഒരു ചിത്രത്തിന് നേരെയായിരുന്നു അശ്ലീലം നിറഞ്ഞ കമന്റ്. നിങ്ങളുടെ മാറിടം സൂപ്പർ ആണല്ലോ’ എന്നായിരുന്നു ഇയാൾ പരസ്യമായി കുറിച്ചത്.
എന്നാൽ ഒട്ടും മടികൂടാതെ അയാൾക്ക് മുഖത്തടിക്കുന്ന മറുപടിയും അശ്വതി കൊടുത്തു. സൂപ്പർ ആവണമല്ലോ…ഒരു കുഞ്ഞിനെ രണ്ടു കൊല്ലം പാലൂട്ടാൻ ഉള്ളതാണ് ജീവൻ ഊറ്റി കൊടുക്കുന്നത് കൊണ്ട് തന്നെ താങ്കളുടെ അമ്മയുടേത് ഉൾപ്പടെ ഞങ്ങൾ സകല പെണ്ണുങ്ങളുടെയും സൂപ്പർ തന്നെയാണ്… എന്നാണ് അശ്വതി കുറിച്ചത്.
ചാനൽ പരിപാടികളിലൂടെ അവതാരകയായി എത്തി മലയാളികൾക്ക് സുപരിചിതയായ താരം പിന്നീട് അഭിനയത്തിലേക്ക് കടന്നത് അടുത്തിടെയാണ്. ചക്കപ്പഴം എന്ന ഹാസ്യ പറമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പരമ്പരയിൽ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.
സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് അശ്വതി. പുതിയ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് നടി സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെടാറുണ്ട്.
തന്റെ അഭിപ്രായങ്ങൾ ഒരു മടിയും കൂടാതെ തുറന്നു പറയുന്ന അശ്വതി പലപ്പോഴും സൈബർ ആക്രമണങ്ങൾക്ക് ഇരയാക്കപ്പെടാറുണ്ട്.