
അസം ഖനി അപകടം;മരിച്ചവരുടെ എണ്ണം നാലായി
ദിസ്പുര്‍: അസാമിലെ കൽക്കരി ഖനിയിൽ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമം പുരോഗമിക്കുന്നു. അസമിലെ ദിമ ഹസാവോ ജില്ലയിലെ ഉമറാങ്സോയിലുള്ള കല്‍ക്കരി ഖനിയിൽ ആണ് തൊഴിലാളികൾ കുടുങ്ങിയത്.
ഖനിയിൽ കുടുങ്ങിയവര്‍ക്കു വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനം ഏഴാം ദിവസത്തിൽ.ഇതുവരെ മരിച്ചവരുടെ എണ്ണം നാലായി. ഇന്നലെയാണ് മൂന്നു പേരുടെ മൃതദേഹം കണ്ടെടുത്തത്.
ഗംഗ ബഹാദുര്‍ ശ്രേഷ്തോ എന്ന തൊഴിലാളിയുടെ മൃതദേഹമാണ് ആദ്യം കണ്ടെത്തിയത്. കുടുങ്ങിക്കിടക്കുന്ന മറ്റു അഞ്ച് തൊഴിലാളികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരസേന, നാവികസേനാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഒന്നിലധികം ഏജന്‍സികള്‍ പ്രദേശത്ത് ക്ഷാപ്രവര്‍ത്തനം നടത്തുയയാണ്.
പ്രദേശത്തിന്റെ മാപ്പിംഗിനായി ഡ്രോണുകള്‍ വിന്യസിച്ചു.വെള്ളപ്പൊക്കത്തില്‍ മുങ്ങിയ ഖനിക്കുള്ളിലെ ജലനിരപ്പ് താഴ്ന്നുകൊണ്ടിരിക്കുകയാണെന്ന് എന്‍ഡിആര്‍എഫ് ടീം കമാന്‍ഡര്‍ റോഷന് കുമാര്‍ സിങ് പറഞ്ഞു.