
ആശ്രയയിൽ ഡോ.കെ.പി. ജയകുമാറിനെ ആദരിക്കുകയും, ക്യാൻസർ രോഗികൾക്ക് ധനസഹായവും നൽകി
സ്വന്തം ലേഖകൻ
ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ 147 ക്യാൻസർ രോഗികൾക്ക് 2000/- രൂപ വീതം ധനസഹായം നൽകി.
അഭിവന്ദ്യ തോമസ് മോർ തിമോത്തിയോസ് തിരുമേനി അധ്യക്ഷത വഹിച്ച യോഗത്തിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. കെ പി ജയകുമാർ യോഗം ഉദ്ഘാടനവും, കാൻസരോഗ വിഭാഗം എച്ച്ഒഡി ഡോ. ശിവരാമകൃഷ്ണൻ ധനസഹായ ഉദ്ഘാടനവും ചെയ്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്തുത്യർഹ സേവനം പൂർത്തിയാക്കി കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും വിരമിക്കുന്ന പ്രിൻസിപ്പലും, നെഫ്രോളജി വിഭാഗം മേധാവിയും ആയ ഡോ. കെ പി ജയകുമാറിനെ ഡോ.തോമസ് മോർ തിരുമേനി ഉപഹാരം നൽകി ആദരിച്ചു. ആശ്രയയുടെ വൈസ് പ്രസിഡന്റ് റവ.ഫാ എം യു. പൗലോസ്, സെക്രട്ടറി ഫാ.ജോൺ ഐപ്പ്, ട്രഷറർ ഫാ . യൽദോ ജോൺ, സിസ്റ്റർ ശ്ലോമ്മോ, ജോസഫ് കുര്യൻ, അനുഗ്രഹ മിഷൻ സെക്രട്ടറി ഷുബി ജോൺ എന്നിവർ പ്രസംഗിച്ചു.
Third Eye News Live
0