Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റും, ധനസഹായവും ഈ മാസം 102 വൃക്ക രോഗികൾക്ക് നൽകി.

ആശ്രയയുടെ സെക്രട്ടറി ഫാ.ജോൺ ഐപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ റോട്ടറി ക്ലബ് ഓഫ് കോട്ടയം ഈസ്റ്റ് പ്രസിഡന്റ് അബ്രാഹാം ചെറിയാൻ ഡയാലിസിസ് കിറ്റ് വിതരണ ഉദ്ഘാടനം ചെയ്തു. വിവാഹിതരാകാൻ പോകുന്ന അതുൽ ബി കുര്യൻ, റിബേക്ക തോമസ് എന്നിവരും, കുര്യൻ ജോണും ചേർന്നാണ് കിറ്റ് സ്പോൺസർ ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജുമോൻ, ജോസഫ് കുര്യൻ, അതുൽ ബി.കുര്യൻ, എന്നിവർ ആശംസകൾ അർപ്പിച്ചു. കുഞ്ഞുമോൻ, തോമസ് സാം, സാബു ഉമ്മൻ, ബ്ലസി, സിസ്റ്റർ. സ്ലോമോ എന്നിവർ സന്നിഹിതരായിരുന്നു.