ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ രോഗികൾക്ക് ഡയാലിസിസ് കിറ്റ് വിതരണം: ആവശ്യമുള്ളവർ ഓഗസ്റ്റ് 5ന് മുമ്പുതന്നെ രജിസ്റ്റർ ചെയ്യണമെന്ന് സെക്രട്ടറി ഫാ. ജോൺ ഐയ്പ് മങ്ങാട്ട്
ഗാന്ധിനഗർ: കഴിഞ്ഞ 18 വർഷമായി മെഡിക്കൽ കോളേജിന് സമീപം പ്രവർത്തിച്ചു വരുന്ന ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർധനരായ വൃക്ക രോഗികൾക്ക് മാസംതോറും നൽകി വരുന്ന 55-ാമത് സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം ആവശ്യമുള്ളവർ 2024 ഓഗസ്റ്റ് 5ന് മുമ്പ് തന്നെ രജിസ്റ്റർ ചെയ്യേണ്ടതാണ്.
ആശ്രയയുടെ മറ്റു പ്രധാന പ്രവർത്തനങ്ങൾ:-
ചികിത്സയ്ക്കായി മെഡിക്കൽ കോളേജിൽ വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി 150 ഓളം പേർക്ക് സൗജന്യ താമസസൗകര്യവും ഭക്ഷണവും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഞായർ ഒഴികെ എല്ലാം ദിവസവും ഗൈനക്കോളജി ബ്ലോക്കിലും ആശ്രയയിലും 12 മണി മുതൽ സൗജന്യ ഉച്ച ഭക്ഷണം , കൗൺസിലിംഗ്, രോഗികൾക്ക് വേണ്ടി പ്രാർത്ഥന, രക്തദാനം, സൗജന്യ വസ്ത്ര വിതരണം ആശുപത്രി സന്ദർശനം തുടങ്ങിയവയാണ് മറ്റു പ്രവർത്തനങ്ങൾ എന്ന് സെക്രട്ടറി ഫാ. ജോൺ ഐയ്പ് മങ്ങാട്ട് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 9400280965
Third Eye News Live
0