play-sharp-fill
ആസിഫും റോഷനും ഒന്നിക്കുന്ന ‘കൊത്ത്’; ട്രെയിലര്‍ പുറത്തിറങ്ങി

ആസിഫും റോഷനും ഒന്നിക്കുന്ന ‘കൊത്ത്’; ട്രെയിലര്‍ പുറത്തിറങ്ങി

സിബി മലയിൽ സംവിധാനം ചെയ്ത് ആസിഫ് അലി നായകനായി എത്തുന്ന ‘കൊത്ത്’ എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. കോഴിക്കോട് പ്രധാന ലൊക്കേഷനായ ചിത്രത്തിൽ റോഷൻ മാത്യു മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ ബാനറിൽ രഞ്ജിത്തും സുഹൃത്ത് പി.എം.ശശിധരനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

22 വർഷത്തെ ഇടവേളയ്ക്ക് ശേഷം സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്ന സിനിമയാണിത്. രഞ്ജിത്ത്, വിജിലേഷ്, സുരേഷ് കൃഷ്ണ, അതുൽ, നിഖില വിമൽ, ശ്രീലക്ഷ്മി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. നവാഗതനായ ഹേമന്ത് കുമാർ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രൻ നിർവ്വഹിച്ചിരിക്കുന്നു. കൈലാസ് മേനോനാണ് സംഗീതം.