
മദ്യലഹരിയിൽ അന്യസംസ്ഥാന തൊഴിലാളി എ എസ് ഐ യെ ആക്രമിച്ചു: തലയ്ക്ക് ഗുരുതര പരിക്ക്, പ്രതിയെ കസ്റ്റഡിയിലെടുത്തു
കൊച്ചി: തൃക്കാക്കരയിൽ അന്യ സംസ്ഥാന തൊഴിലാളിയുടെ ആക്രമണത്തിൽ എ എസ് ഐക്ക് പരിക്ക്. തൃക്കാക്കര എ എസ് ഐ ഷിബിയ്ക്കാണ് പരിക്കേറ്റത്. കേസിൽ ഹിമാചൽ പ്രദേശ് സ്വദേശി ധനഞ്ജയിനെ പോലീസ് അറസ്റ്റ് ചെയ്തു.
ധനഞ്ജയിൻ മദ്യലഹരിയിൽ അതിക്രമം നടത്തുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എ എസ് ഐയും സംഘവും സ്ഥലത്തെത്തുകയായിരുന്നു. എന്നാൽ പ്രതി കല്ലെടുത്ത് എസ് ഐയുടെ തലയ്ക്കെറിയുകയായിരുന്നു. ഉടൻതന്നെ പോലീസ് ഉദ്യോഗസ്ഥനെ സമീപത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിൽ ഏഴ് തുന്നലുകൾ ഉണ്ടെന്ന് ആശുപത്രി അറിയിച്ചു.
Third Eye News Live
0