video
play-sharp-fill

മന്ത്രി അശോക് ചവാന് കൊറോണ വൈറസ് ബാധ : രാജ്യത്ത് ഞായറാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത് 7111 പേർക്ക് ; ഇന്ത്യയിൽ ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത് 4024 പേർ

മന്ത്രി അശോക് ചവാന് കൊറോണ വൈറസ് ബാധ : രാജ്യത്ത് ഞായറാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത് 7111 പേർക്ക് ; ഇന്ത്യയിൽ ഇതുവരെ കൊറോണ ബാധിച്ച് മരിച്ചത് 4024 പേർ

Spread the love

സ്വന്തം ലേഖകൻ

ന്യൂഡൽഹി : രാജ്യത്തെ ആശങ്കയിലാക്കി കൊറോണ വൈറസ് ബാധ. ഇന്ത്യയിൽ ഞായറാഴ്ച മാത്രം രോഗം സ്ഥിരീകരിച്ചത് 7111 പേർക്ക്. ഇതുവരെ വൈറസ് ബാധിച്ച് മരിച്ചത് 4024 പേരാണ്.

മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രിയും മുൻമുഖ്യമന്ത്രിയുമായ അശോക് ചവാന് കോവിഡ് ബാധ സ്ഥിരീകരിച്ചു. ഇതേ തുടർന്ന് അദ്ദേഹത്തെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നേരത്തെ അശോക് ചവാന്റെ വസതിയിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മന്ത്രിയ്ക്കും കോവിഡ് സ്ഥിരീകരിച്ചത്.

ചവാന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് അദ്ദേഹത്തിന്റെ കുടുബത്തെയും ക്വാറെൈന്റെനിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാജ്യത്ത് എറ്റവും കൂടുതൽ വൈറസ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. കഴിഞ്ഞ ദിവസം 3041 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ സംസ്ഥാനത്തെ വൈറസ് ബാധിതരുടെ എണ്ണം അമ്പതിനായിരം കടന്നു.

അതേ സമയം രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1,38,536 ആയി ഉയർന്നു. ഇന്നലെ മാത്രം 7111 പേരാണ് രോഗികളായി എത്തുന്നത്. 4, 024 പേരാണ് രോഗം ബാധിച്ച് മരിച്ചത്.

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ പട്ടികയിൽ 15ാം സ്ഥാനത്താണ് ഇന്ത്യ. ആക്ടീവ് കേസുകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനവും. രോഗ മുക്തിയിൽ പതിനൊന്നാം സ്ഥാനവും.

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 55 ലക്ഷത്തിലേക്ക് എത്തുകയാണ്. ഇതുവരെ ലോകവ്യാപകമായി 54,97,998 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് കണക്കുകൾ. 3,46,685 പേർക്കാണ് വൈറസ് ബാധയിൽ ജീവൻ നഷ്ടമായത്.