ഇല്ലാത്ത ആള്‍ക്കാരുടെ പേരില്‍ ശമ്പളം എഴുതിവാങ്ങി; ആര്യങ്കാവ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസില്‍ കൂട്ട സസ്‌പെന്‍ഷന്‍; സംസ്ഥാന വ്യാപകമായി റെയിഞ്ച് ഓഫീസുകളില്‍ പരിശോധന നടത്തുമെന്ന്  വനംവകുപ്പ്

ഇല്ലാത്ത ആള്‍ക്കാരുടെ പേരില്‍ ശമ്പളം എഴുതിവാങ്ങി; ആര്യങ്കാവ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസില്‍ കൂട്ട സസ്‌പെന്‍ഷന്‍; സംസ്ഥാന വ്യാപകമായി റെയിഞ്ച് ഓഫീസുകളില്‍ പരിശോധന നടത്തുമെന്ന് വനംവകുപ്പ്

Spread the love

സ്വന്തം ലേഖിക

കൊല്ലം: ആര്യങ്കാവ് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ട നടപടി.

സാമ്പത്തിക തിരിമറി തെളിഞ്ഞതിന് പിന്നാലെയാണ് 18 ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവര്‍ വ്യാജമായി ശമ്പളം എഴുതിയെടുത്ത് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. 11 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍, മൂന്ന് ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍മാര്‍, രണ്ട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍മാര്‍, ഒരു സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എന്നിവര്‍ക്കെതിരെയാണ് വകുപ്പുതല നടപടിയുണ്ടായത്.

സംസ്ഥാന വനം വകുപ്പില്‍ ചിട്ടയായ പരിശോധനകള്‍ നടക്കുന്നില്ല എന്ന പരാതി ഉയരുന്നതിനിടയിലാണ് ആര്യങ്കാവ് ഫോറസ്റ്റ് ഓഫീസിലെ ഉദ്യോഗസ്ഥതല തട്ടിപ്പ് വെളിച്ചത്ത് വരുന്നത്. ദിവസ വേതനക്കാരുടെ ലിസ്റ്റില്‍ വ്യാജമായി പേരുകള്‍ ചേര്‍ത്താണ് ഉദ്യോഗസ്ഥര്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും പണം വെട്ടിച്ചത്.

ഇങ്ങനെ അക്കൗണ്ടിലെത്തിയ 1,60,000 രൂപ ഉദ്യോഗസ്ഥര്‍ വീതം വെച്ചെടുത്തതായി വനം വകുപ്പ് വിജിലന്‍സും ഫ്ളയിംഗ് സ്ക്വാഡും നടത്തിയ പരിശോധനയിലാണ് കണ്ടെത്തിയത്. തട്ടിപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന വ്യാപകമായി റെയിഞ്ച് ഓഫീസുകളില്‍ പരിശോധന നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം.