play-sharp-fill
ആലപ്പുഴയില്‍ മോ‍ഡല്‍ കൂടിയായ കൃഷി ഓഫീസർ ജിഷമോൾ പിടിയിലായത് കള്ളനോട്ടു കേസിൽ; കൊല്ലത്ത് എക്സൈസ് റേഞ്ച് ഓഫീസറായ യുവാവിനെ പൊക്കിയത് എംഡിഎംഎയും കഞ്ചാവുമായി;  സര്‍ക്കാര്‍ സര്‍വ്വീസിലെ പുതുതലമുറയ്ക്ക് ഉയര്‍ന്ന ശമ്പളവും കിമ്പളവും പോരാതായപ്പോള്‍ കള്ളനോട്ടും മയക്കുമരുന്ന് കച്ചവടവും; നോക്കുകുത്തികളായി അധികൃതരും; കേരളം ഇത് എങ്ങോട്ട് ?

സ്വന്തം ലേഖിക

ആലപ്പുഴ: രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് അതീവ ഗുരുതരങ്ങളായ ക്രിമിനല്‍ കേസുകളില്‍ അറസ്റ്റിലായത്.

ആലപ്പുഴയില്‍ എടത്വ കൃഷി ഓഫീസറായ യുവതി കള്ളനോട്ട് കേസില്‍ പിടിയിലായപ്പോള്‍ കൊല്ലത്ത് എംഡിഎംഎയുമായി പിടിയിലായിരിക്കുന്നത് എക്സൈസ് ഉദ്യോഗസ്ഥനായ യുവാവാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആലപ്പഴ എടത്വ കൃഷിഭവനിലെ കൃഷി ഓഫീസര്‍ എം ജിഷമോള്‍ അറസ്റ്റിലായത് കൈവശം നിന്ന് കള്ളനോട്ടുകള്‍ പിടിച്ചെടുത്തതോടെയാണ്. ജോലിക്കു പുറമെ മോഡലിംഗ് രംഗത്തും സജീവമായിരുന്നു ജിഷ. ഫെഡറല്‍ ബാങ്കില്‍ ഒരു വ്യാപാരി കൊണ്ടുവന്ന 500 രൂപയുടെ 7 കള്ളനോട്ടുകള്‍ കണ്ട് മാനേജര്‍ക്ക് സംശയം തോന്നി.

അന്വേഷിച്ചപ്പോള്‍ ജിഷയുടെ വീട്ടിലെ ജോലിക്കാരനാണ് വ്യാപാരിക്കിത് നല്‍കിയതെന്ന് കണ്ടെത്തി. അങ്ങനെയാണ് അന്വേഷണം ജിഷയിലേയ്ക്ക് എത്തിയത്. വിട്ടില്‍ നടത്തിയ റെയ്ഡിലും കള്ളനോട്ടുകള്‍ കണ്ടെത്തിയപ്പോള്‍ അറസ്റ്റ് നടത്തി.

കൊല്ലം അഞ്ചല്‍ കിളിമാനൂര്‍ എക്സൈസ് റേ‍ഞ്ച് ഓഫീസറായ അഖില്‍ പിടിയിലായത് എംഡിഎംഎ കൈവശം വച്ചതിനാണ്. 20 ഗ്രാം എംഡിഎംഎയും 58 ഗ്രാം കഞ്ചാവും ഇയാളില്‍ നിന്നും കണ്ടെത്തി. അഖില്‍ ലഹരി വസ്തുക്കള്‍ വില്‍ക്കുന്നുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇത് കണ്ടെത്തിയത്.

ഏതാനും ദിവസങ്ങളായി തന്നെ അഖിലിനെ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നു. സര്‍ക്കാര്‍ സര്‍വ്വീസിലെ ഉന്നത പദവികളിലിരിക്കുന്നവര്‍ പോലും പലവിധ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ പങ്കാളികളാകുന്നുവെന്നത് അതീവ ഗുരുതരമാണ്.
പോലീസിലെ ക്രിമിനലുകളെ പിരിച്ചുവിടാന്‍ ആഭ്യന്തര വകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.