Spread the love

തിരുവനന്തപുരം: നിലമ്പൂരിലെ പുതിയ എംഎല്‍എയായി ആര്യാടൻ ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തു. കേരള നിയമസഭാ സമുച്ചയത്തിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളില്‍ നടന്ന ചടങ്ങിലായിരുന്നു സത്യപ്രതിജ്ഞ.

video
play-sharp-fill

മുഖ്യമന്ത്രി പിണറായി വിജയൻ. സ്പീക്കർ എ.എല്‍. ഷംസീർ, മന്ത്രി എം.ബി. രാജേഷ്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എന്നിവരുള്‍പ്പെടെ നിരവധി പ്രമുഖ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.

യു.ഡി.എഫ്, എല്‍.ഡി.എഫ് നേതാക്കള്‍ പുതിയ എംഎല്‍എയ്ക്ക് ആശംസകള്‍ നേർന്നു. നിലമ്ബൂർ ഉപതിരഞ്ഞെടുപ്പില്‍ 11,077 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് വിജയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷൗക്കത്തിന് 77,737 വോട്ടുകളും എല്‍ഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജിന് 66,660 വോട്ടുകളും സ്വതന്ത്ര സ്ഥാനാർത്ഥി പി.വി. അൻവറിന് 19,760 വോട്ടുകളും ലഭിച്ചു.