Spread the love

പോത്തുകല്ല്: ആര്യാടൻ ഷൗക്കത്തും ഫയർഫോഴ്‌സ് സംഘവും കാട്ടില്‍ കുടുങ്ങി.

video
play-sharp-fill

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി ബില്ലിയുടെ മൃതദേഹം വാണിയംപുഴ ഉന്നതിയില്‍ എത്തിച്ച്‌ മടങ്ങുന്നതിനിടെയാണ് സംഭവം.

നിയുക്ത എംഎല്‍എ ആര്യാടൻ ഷൗക്കത്ത് ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന ഡിങ്കി വള്ളമാണ് കാട്ടില്‍ കുടുങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബുധനാഴ്ച വൈകുന്നേരമാണ് മുണ്ടേരി ഉള്‍ക്കാടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ബില്ലി (56) കൊല്ലപ്പെട്ടത്. മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം മൃതദേഹം ഒരു ഡിങ്കിയില്‍ കയറ്റിയാണ് വാണിയംപുഴ ഉന്നതിയില്‍ എത്തിച്ചത്.

നിലവില്‍ ബോട്ടുകളുടെ രണ്ടു എഞ്ചിനുകളും കേടായതിനാല്‍ തിരികെ പോകാൻ കഴിയാത്ത സ്ഥിതിയാണ്. ബോട്ടിലുള്ള എല്ലാവരും സുരക്ഷിതരാണെന്നാണ് റിപ്പോർട്ട്.