
കുടക്: കർണാടകത്തില്‍ കാട്ടാന ആക്രമണത്തില്‍ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ്റെ ഭാര്യയ്ക്ക് ദാരുണാന്ത്യം.
ഐപിഎസ് ഉദ്യോഗസ്ഥനായ സുനില്‍ അച്ചയ്യയുടെ ഭാര്യ സന്ധ്യ അച്ചയ്യ (51) ആണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ച കുടക് ജില്ലയിലെ തിത്തിമതിയിലുള്ള കോഫി പ്ലാൻ്റേഷനില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. ഗോണിക്കൊപ്പലിന് സമീപമുള്ള കോണനക്കാട്ടെ ഗ്രാമത്തിലുള്ള കോഫി പ്ലാൻ്റേഷനില്‍ നടക്കുന്ന പ്രവൃത്തികള്‍ പരിശോധിക്കാൻ എത്തിയപ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ബന്ധുവിൻ്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്ത ശേഷം സന്ധ്യ ഉള്‍പ്പെട്ട അഞ്ചംഗ സംഘമാണ് പ്ലാൻ്റേഷനില്‍ എത്തിയത്. ഇതിനിടെ, കാട്ടാന സംഘത്തിന് നേരെ പാഞ്ഞടുക്കുകയായിരുന്നു.
ഒപ്പമുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടെങ്കിലും സന്ധ്യ കാട്ടാനയുടെ മുന്നില്‍പെട്ടു. ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ സന്ധ്യയെ ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.







