Spread the love

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് തിരിതെളിഞ്ഞു.ഒരു വർഷം നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളുടെ ഉദ്ഘാടനം പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു.

video
play-sharp-fill

ആൻ്റൊ ആൻ്റണി എംപി മുഖ്യപ്രഭാഷണം നടത്തി. ചടങ്ങില്‍ എം.പി ഫണ്ടില്‍ നിന്നനുവദിച്ച റിപ്രോഗ്രാഫിക്ക് സെൻ്ററിൻ്റെ ഉദ്ഘാടനം ജോസ് കെ മാണി എംപി നിർവഹിച്ചു.

കോളേജ് മാനേജർ വെരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുൻ എംഎല്‍എ പിസി ജോർജ്, ഈരാറ്റുപേട്ട മുൻസിപ്പല്‍ ചെയർപേഴ്സണ്‍ സുഹ്റാ അബ്ദുള്‍ ഖാദർ, കോളേജ്‌ പ്രിൻസിപ്പല്‍ പ്രൊഫ. ഡോ. സിബി ജോസഫ്, കോളേജ് ബർസാർ റവ. ഫാ. ബിജു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പല്‍ ഡോ. ജിലു ആനി ജോണ്‍, കോളേജ് മുൻ പ്രിൻസിപ്പല്‍ ഡോ. റെജി വർഗ്ഗീസ്സ് മേക്കാടൻ, പൂർവ്വ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് ഡോ. റ്റിറ്റി മൈക്കിള്‍ തുടങ്ങി നിരവധി പ്രമുഖർ സംസാരിച്ചു.

വജ്ര ജൂബിലിയോടനുബന്ധിച്ച്‌ 60 ഇന കർമ്മ പരിപാടികള്‍ക്കാണ് കോളേജ് തുടക്കം കുറിച്ചത്. വജ്രജൂബിലി മെഗാ എക്സ്പോ, ഫിലിം എക്സിബിഷൻ, ഭവന നിർമ്മാണ പദ്ധതി, ദേശീയ അന്തർ

ദേശീയ സെമിനാറുകള്‍, വനിതാ ശാക്തികരണ പരിപാടികള്‍, കലാ സാംസ്കാരിക പരിപാടികള്‍, പൂർവ്വ വിദ്യാർത്ഥി മഹാസംഗമം തുടങ്ങി നിരവധി പരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്.