video
play-sharp-fill

അരുണാചല്‍ പ്രദേശിൽ സൈനിക ഹെലികോപ്റ്റര്‍ അപകടം; അഞ്ചം​ഗസംഘത്തിലെ നാലുപേർ മരിച്ചു; മരിച്ചവരിൽ മലയാളി ജവാനും;  ഒരാൾക്കായി തിരച്ചിൽ തുടരുന്നു

അരുണാചല്‍ പ്രദേശിൽ സൈനിക ഹെലികോപ്റ്റര്‍ അപകടം; അഞ്ചം​ഗസംഘത്തിലെ നാലുപേർ മരിച്ചു; മരിച്ചവരിൽ മലയാളി ജവാനും; ഒരാൾക്കായി തിരച്ചിൽ തുടരുന്നു

Spread the love

ന്യൂഡൽഹി: അരുണാചല്‍ പ്രദേശിലെ സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചവരില്‍ മലയാളി സൈനികനും. കാസര്‍ഗോഡ് ചെറുവത്തൂര്‍ സ്വദേശി അശോകന്റെ മകന്‍ കെ.വി അശ്വിന്‍ ആണ് മരിച്ചത്. 24 വയസായിരുന്നു. സൈനിക ഉദ്യോഗസ്ഥര്‍ വീട്ടില്‍ വിളിച്ച് വിവരമറിയിക്കുകയായിരുന്നു.

നാലുവര്‍ഷം മുമ്പാണ് ഇലക്‌ട്രോണിക് ആന്‍ഡ് മെക്കാനിക്കല്‍ വിഭാഗം എന്‍ജിനീയറായി അശ്വിന്‍ സൈന്യത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. നാട്ടില്‍ അവധിക്ക് വന്ന അശ്വിന്‍ ഒരുമാസം മുമ്പാണ് മടങ്ങിപ്പോയത്.

അശ്വിന്‍ ഉള്‍പ്പെടെ നാല് പേര്‍ക്കാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ ഓണത്തിനാണ് അശ്വിന്‍ അവസാനമായി നാട്ടില്‍വന്നത്. ഞായറാഴ്ചയ്ക്കുള്ളില്‍ മൃതദേഹം നാട്ടിലെത്തിക്കുമെന്നാണ് സൂചന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മിഗ്ഗിംഗ് ഗ്രാമത്തിലാണ് അഡ്വാന്‍സ്ഡ് ലൈറ്റ് ഹെലികോപ്റ്റര്‍ തകര്‍ന്നുവീണത്. മൂന്ന് ഏരിയല്‍ റെസ്‌ക്യൂ സംഘങ്ങള്‍ ചേര്‍ന്നാണ് നാല് മൃതദേഹങ്ങളും കണ്ടെത്തിയത്. അഞ്ചുപേരാണ് ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്.