play-sharp-fill
മതപഠനത്തിനെത്തിയ പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; ഒളിവിൽ പോയ പ്രതി അറസ്റ്റിൽ

മതപഠനത്തിനെത്തിയ പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി; ഒളിവിൽ പോയ പ്രതി അറസ്റ്റിൽ

തൃശ്ശൂര്‍: മതപഠനത്തിനെത്തിയ പതിനാലുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ഒളിവിൽ പോയ പള്ളി ഇമാം അറസ്റ്റിൽ.

അന്തിക്കാട് മുസ്ലിം ജുമാ അത്ത് പള്ളിയിലെ മുൻ ഇമാമും മദ്രസ അധ്യാപകനുമായ കരൂപ്പടന്ന സ്വദേശി കുഴിക്കണ്ടത്തില്‍ ബഷീര്‍ സഖാഫി (52) ആണ് അറസ്റ്റിലായത്.

ഏപ്രിൽ പതിനെട്ടിനാണ് ബഷീർ താമസ സ്ഥലത്ത് വിളിച്ച് വരുത്തി കുട്ടിയെ പീഡിപ്പിച്ചത്. പീഡന വിവരം വീട്ടിൽ അറിയിച്ചതിനെ തുടർന്ന് മെയ് രണ്ടിനാണ് പൊലീസ് കേസെടുത്തത്. സംഭവ ശേഷം ഒളിവിലായിരുന്നു ബഷീർ സഖാഫി. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group