video
play-sharp-fill

ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട യുവതിയെ കബളിപ്പിച്ച് നാല് പവൻ സ്വർണ്ണമാല തട്ടിയെടുത്ത് യുവാവ് മുങ്ങി, തുടർന്ന് ലോഡ്ജിൽ സുഖജീവിതം, ഒടുവിൽ പോലീസിന്റെ പിടിയിൽ

ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട യുവതിയെ കബളിപ്പിച്ച് നാല് പവൻ സ്വർണ്ണമാല തട്ടിയെടുത്ത് യുവാവ് മുങ്ങി, തുടർന്ന് ലോഡ്ജിൽ സുഖജീവിതം, ഒടുവിൽ പോലീസിന്റെ പിടിയിൽ

Spread the love

 

കോഴിക്കോട്: ഷെയര്‍ ചാറ്റിലൂടെ പരിചയപ്പെട്ട യുവതിയെ കബളിപ്പിച്ച് സ്വര്‍ണ്ണ മാല തട്ടിയെടുത്ത യുവാവ് പിടിയിൽ. മലപ്പുറം പരപ്പനങ്ങാടി കൊട്ടത്തറ സ്വദേശി വിവേക് (31) നെയാണ് ഫറോക്ക് പോലീസ് അറസ്റ്റ് ചെയ്തത്.

 

ഷെയര്‍ചാറ്റ് എന്ന സമൂഹ മാധ്യമ ആപ്ലിക്കേഷനിലൂടെ പരിചയപ്പെട്ട വൈദ്യരങ്ങാടി സ്വദേശിനിയുടെ നാലേകാല്‍ പവന്റെ മാലയാണ് വിവേക് കൈക്കലാക്കിയത്. തുടർന്ന് ഇയാൾ മുങ്ങി നടക്കുകയായിരുന്നു. സ്വര്‍ണ്ണം വിറ്റ് കിട്ടിയ പണം ഉപയോഗിച്ച് തിരൂരങ്ങാടിയിലെ ലോഡ്ജില്‍ മുറിയെടുത്ത് സുഖജീവിതം നയിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

 

യുവതിയുടെ പരാതിയെ തുടര്‍ന്ന് ഫറോക്ക് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ പിടികൂടുകയുമായിരുന്നു. ഫറോക്ക് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ചെട്ടിപ്പടിയിലെ ജ്വല്ലറിയില്‍ മാല വിറ്റതെന്ന് കുറ്റം സമ്മതിച്ചു. ജ്വല്ലറിയിൽ എത്തിയ പോലീസ് സംഘം മാല വീണ്ടെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group