Spread the love

കായംകുളം: കനകക്കുന്നില്‍ എണ്‍പതുകാരിയെ കൊലപ്പെടുത്തി മൃതദേഹം കായലില്‍ തള്ളിയത് ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിനാണെന്ന് പ്രതിയുടെ മൊഴി. സംഭവത്തില്‍ അയല്‍വാസിയായ പ്രകാശനെ പൊലീസ് അറസ്റ്റ് ചെയ്തു. ആഭരണങ്ങള്‍ മോഷ്ടിക്കുന്നതിനാണ് തങ്കമ്മയെ കൊലപ്പെടുത്തിയതെന്ന് പ്രതി പൊലീസിന്റെ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.

video
play-sharp-fill

ചൊവ്വാഴ്ച രാവിലെ കായംകുളം കായലില്‍ ആറാട്ടുപുഴ ഭാഗത്ത് മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. കൈയും കാലും ബന്ധിച്ച്‌ ശരീരത്തില്‍ കല്ല് കെട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക ബാധ്യത തീർക്കുന്നതിനാണ് കൊലപാതകം നടത്തി ആഭരണം കവർന്നതെന്നാണ് ഇയാളുടെ മൊഴി.

അയല്‍വാസിയായ പ്രകാശനോട് ഗ്യാസ് സിലിണ്ടർ അകത്തേക്ക് എടുത്തുവയ്ക്കാൻ കൊല്ലപ്പെട്ട തങ്കമ്മ സഹായം അഭ്യർഥിച്ചിരുന്നു. ഞായറാഴ്ച രാവിലെ തങ്കമ്മയുടെ വീട്ടിലെത്തി ഗ്യാസ് സിലിണ്ടർ അകത്തുവച്ച്‌ മടങ്ങിയ പ്രകാശൻ രാത്രി കനത്ത മഴയുള്ളപ്പോള്‍ വീണ്ടുമെത്തി കൊലപാതകം നടത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടി വി കാണുകയായിരുന്ന തങ്കമ്മയുടെ മുഖത്ത് തലയിണ കൊണ്ട് അമർത്തി ശ്വാസംമുട്ടിച്ചാണ് കൊല നടത്തിയത്. താഴെ വീണ ഇവരുടെ രണ്ട് കൈകളിലുമുണ്ടായിരുന്ന വളകളും മോതിരവും ഊരിയെടുത്തു. എന്നാല്‍ തലയിണക്കടിയില്‍ സൂക്ഷിച്ചിരുന്ന മാലയും കാതിലെ കമ്മലും പ്രതിക്ക് കണ്ടെത്താനായില്ല. തുടർന്ന് തങ്കമ്മയുടെ കൈലിയും തോർത്തും ഉപയോഗിച്ച്‌ കൈയും കാലും ബന്ധിച്ചു. കൈയില്‍ കൊണ്ടുവന്നിരുന്ന കയർ ഉപയോഗിച്ച്‌ കാലിലും നെഞ്ചിലും തലയിലും കല്ലുകള്‍ കെട്ടി ശരീരം കായലില്‍ തള്ളുകയായിരുന്നു.

തങ്കമ്മയെയും വീടും നന്നായി അറിയുന്നവരാണ് കൊലപാതകി എന്ന സംശയത്തിലായിരുന്നു പൊലീസിന്റെ അന്വേഷണം പുരോഗമിച്ചത്. സംശയമുള്ള അഞ്ചു പേരെ തുടർച്ചയായി ചോദ്യം ചെയ്തു. മൊഴികളില്‍ വൈരുദ്ധ്യം കണ്ടതിനാല്‍ പ്രകാശനെ കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് കുറ്റം സമ്മതിച്ചത്. കേസില്‍ പിടിയിലായ പ്രതി പ്രകാശനുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. കവർച്ച ചെയ്ത സ്വർണാഭരണങ്ങള്‍ വിറ്റ കായംകുളത്തെ കടയിലും വീട്ടിലും പ്രതിയെ തെളിവെടുപ്പിനായി എത്തിക്കും.