Spread the love

കോഴിക്കോട്: കോഴിക്കോട്  പശുക്കടവില്‍ വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ രണ്ട് പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. പശുക്കടവ് സ്വദേശികളായ നിവിന്‍ വര്‍ഗീസ്, ജില്‍സ് ഔസേപ്പ് എന്നിവരാണ് പിടിയിലായത്. നേരത്തെ അറസ്റ്റിലായ ദിലീപിന് വൈദ്യുതി കെണി ഒരുക്കാന്‍ സഹായിച്ചവരാണ് ഇവരെന്നാണ് പോലീസിൽ നിന്നും ലഭിച്ച വിവരം.

video
play-sharp-fill

പന്നികളെ പിടിക്കാന്‍ വെച്ച വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റാണ് ബോബി എന്ന വീട്ടമ്മ മരിച്ചത്. കഴിഞ്ഞ ആഴ്ചയാണ് ബോബിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ വീടിന് സമീപത്തെ കൊക്കോ തോട്ടത്തില്‍ ബോബിയയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഷോക്കേറ്റ് ചത്തതെന്ന് കരുതുന്ന പശുവിന്റെ ജഢവും സമീപത്തുനിന്നും കണ്ടെത്തിയിരുന്നു.