video
play-sharp-fill

അരിക്കൊമ്പന് അരി വാങ്ങാന്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ പണപ്പിരിവ്; അന്വേഷണം തുടങ്ങി സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച്

അരിക്കൊമ്പന് അരി വാങ്ങാന്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ പണപ്പിരിവ്; അന്വേഷണം തുടങ്ങി സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച്

Spread the love

സ്വന്തം ലേഖിക

വയനാട്: അരിക്കൊമ്പന്റെ പേരില്‍ വാട്ട്സാപ്പ് കൂട്ടായ്മ രൂപീകരിച്ച്‌ പണം പിരിച്ചെന്ന പരാതിയില്‍ സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി.

അരിക്കൊമ്പനെ ചിന്നക്കനാലിലേക്ക് തിരികെയെത്തിക്കാനുള്ള നിയമനടപടികള്‍ക്കും അരി വാങ്ങി നല്‍കാനെന്നും പറഞ്ഞാണ് പണപ്പിരിവ് നടന്നത്. പൊതുപ്രവര്‍ത്തകനും അഭിഭാഷകനുമായ ശ്രീജിത്ത് പെരുമന ഡിജിപിയ്ക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിന്നക്കനാലില്‍ നിന്ന് മയക്കുവെടിവെച്ച്‌ പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ട അരിക്കൊമ്പന് വേണ്ടിയാണ് വാട്ട്സാപ്പ് കൂട്ടായ്മ പണം പിരിച്ചത്. ഏപ്രില്‍ 30 നാണ് എന്നും അരിക്കൊന്നനൊപ്പം എന്ന പേരില്‍ വാട്ട്സാപ്പ് കൂട്ടായ്മ രൂപീകരിക്കുന്നത്.

എറണാകുളം സ്വദേശികളാണ് ഗ്രൂപ്പ് അഡ്മിനുകള്‍. സംസ്ഥാനത്തുടനീളമുള്ള മൃഗസ്നേഹികളെ പിന്നീട് ഗ്രൂപ്പിന്‍റെ ഭാഗമാക്കി. അരിക്കൊമ്പനെ ചിന്നക്കനാലില്‍ തിരികെ കൊണ്ടുവരുന്നതിന് സുപ്രീംകോടതിയില്‍ കേസ് നടത്താനെന്ന പേരിലും അരി എത്തിച്ച്‌ നല്‍കാമെന്നും പറഞ്ഞായിരുന്നു പണപ്പിരിവ്.

പ്രവാസികളില്‍ നിന്നടക്കം 8 ലക്ഷത്തോളം രൂപ ഇതിനോടകം പിരിച്ചുവെന്നാണ് പരാതി. ഗ്രൂപ്പ് അംഗങ്ങളായ ചിലരാണ് പൊതുപ്രവര്‍ത്തകനായ ശ്രീജിത്ത് പെരുമനയെ വിവരം അറിയിക്കുന്നത്.