play-sharp-fill
നാട്ടുകാര്‍ ഭയന്നത് സംഭവിച്ചു….! തമിഴ്നാട്ടിലും അരിതേടി അരിക്കൊമ്പന്‍ ആക്രമണം തുടങ്ങി; റേഷന്‍ കടയുടെ ജനല്‍ തകര്‍ത്തത് പുല‍ര്‍ച്ചെ;  ആശങ്കയോടെ പ്രദേശവാസികള്‍

നാട്ടുകാര്‍ ഭയന്നത് സംഭവിച്ചു….! തമിഴ്നാട്ടിലും അരിതേടി അരിക്കൊമ്പന്‍ ആക്രമണം തുടങ്ങി; റേഷന്‍ കടയുടെ ജനല്‍ തകര്‍ത്തത് പുല‍ര്‍ച്ചെ; ആശങ്കയോടെ പ്രദേശവാസികള്‍

സ്വന്തം ലേഖിക

ഇടുക്കി: തമിഴ്നാട് വനവകുപ്പും നാട്ടുകാരും ഭയന്നത് പോലെ തന്നെ സംഭവിച്ചു.

തമിഴ്നാട്ടിലും അരിതേടി അരിക്കൊമ്പന്‍ ആക്രമണം തുടങ്ങി.
ഇന്നലെ രാത്രിയോടെ മേഘമലയ്ക്ക് സമീപം മണലാര്‍ എസ്റ്റേറ്റിലെ റേഷന്‍ കടയുടെ ജനല്‍ തകര്‍ത്തെങ്കിലും അരി ഭക്ഷിക്കാതെ മടങ്ങിയെന്ന വിവരമാണ് തമിഴ്നാട്ടില്‍ നിന്നും ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചിന്നക്കനാലിലേത് പോലെ രാത്രി രണ്ടു മണിക്ക് ശേഷമാണ് എസ്റ്റേറ്റിലെ റേഷന്‍ കടയുടെ ജനല്‍ കൊമ്പന്‍ ഭാഗികമായി തകര്‍ത്തത്. തകര ഷീറ്റുകൊണ്ട് മറച്ചിരുന്ന ജനലാണ് തകര്‍ക്കാന്‍ ശ്രമിച്ചത്.

എന്നാല്‍ അരി തിന്നാതെ ആന തിരികെ കാടുകയറി. കടയ്ക്കു മുന്‍പില്‍ ഉണ്ടായിരുന്ന ഇരുചക്രവാഹനവും ആക്രമിച്ചില്ല. സമീപത്തെ ലയത്തിന്‍റെ ഒരു വാതിലും തുറക്കാന്‍ ശ്രമിച്ചു.

പുലര്‍ച്ചെയോടെ പെരിയാര്‍ കടുവ സങ്കേതത്തിലെ വനമേഖലയിലെത്തി. അപ്പര്‍ മണലാര്‍ ഭാഗത്ത് സംസ്ഥാന വനംവകുപ്പിന്‍റെ ക്യാമ്പിനുള്ളില്‍ കടന്നു.

ആന കടന്ന് പോയപ്പോള്‍ കോമ്പൗണ്ടിനുള്ളിലുണ്ടായിരുന്ന താല്‍ക്കാലിക ഷെഡ്ഡും ഭാഗികമായി തകര്‍ന്നു വീണു. തിരികെ അതിര്‍ത്തി മേഖലയിലെ വനത്തിനുള്ളിലേക്ക് കടന്നതായാണ് വനവകുപ്പിന് സിഗ്നല്‍ ലഭിച്ചിരിക്കുന്നത്.