
ഡൽഹി: അഴിമതിക്കെതിരെ ഇന്ത്യൻ രാഷ്ട്രീയത്തില്‍ ഉദിച്ചുയർന്ന നക്ഷത്രമാണ് ഒടുവില്‍ അഴിമതി കേസില്‍ തന്നെ അറസ്റ്റില്‍ ആകുന്നത്.
ആം ആദ്മി പാർട്ടിയുടെ രണ്ടാമൻ മനീഷ് സിസോദിയ്ക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കാലത്ത് ഒന്നാമനായ അരവിന്ദ് കെജ്രിവാളിനെ കൂടി അറസ്റ്റ് ചെയ്തതോടെ കേന്ദ്ര സർക്കാർ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന്റെ പ്രഹര ശേഷി എതിരാളികളെ വ്യക്തമാക്കുകയാണ്. അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിലേക്ക് നയിച്ച മദ്യനയക്കേസ് എന്താണ് എന്ന് നോക്കാം…
2021 നവംബർ മുതലാണ് പുതിയ മദ്യനയം ഡൽഹി സർക്കാർ നടപ്പാക്കി തുടങ്ങിയത്.
പുതുക്കിയ മദ്യനയ പ്രകാരം സര്‍ക്കാര്‍ മദ്യ വില്‍പ്പനയില്‍ നിന്ന് പൂര്‍ണമായും പിന്മാറി.
ഡൽഹിയെ 32 സോണുകളാക്കി തിരിച്ച് ഓരോ സോണിലും 27 കടകള്‍ വീതം 864 ഔട്ട്‍ലെറ്റുകള്‍ക്ക് ടെന്‍ഡർ വിളിച്ച് അനുമതി നല്‍കിയത്.
സ്വകാര്യ ഔട്ട്‍ലെറ്റിലൂടെ മത്സരിച്ച് മദ്യ വില്‍പ്പന തുടങ്ങിയതോടെ മദ്യത്തില്‍ ഗുണനിലവാരത്തില്‍ വ്യാപക പരാതികള്‍ ഉയര്‍ന്നു.
മദ്യനയം നടപ്പാക്കിയ രീതിയില്‍ അഴിമതിയുണ്ടെന്ന സംശയവും ശക്തമായി.
ബിജെപി ഡൽഹി അധ്യക്ഷനും എം.പിയും ആയിരുന്ന മനോജ് തിവാരി ലഫ്. ഗവര്‍ണര്‍ക്കും സിബിഐക്കും കത്ത് നല്‍കി.
മദ്യനയം നടപ്പാക്കിയതില്‍ ചട്ടങ്ങള്‍ ലംഘിക്കപ്പെട്ടതായി ചീഫ് സെക്രട്ടറി തല അന്വേഷണത്തില്‍ തെളിഞ്ഞു.
ലൈസൻസ് ഫീയില്‍ നല്‍കിയ 144.36 കോടിയുടെ ഇളവ് സര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്ന് കണ്ടെത്തല്‍.
ലഫ്. ഗവര്‍ണറുടെ അനുമതിയില്ലാതെയാണ് മദ്യനയം നടപ്പാക്കിയതെന്ന് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട്.
പിന്നാലെ സിബിഐ അന്വേഷണത്തിന് നിര്‍ദേശം നല്‍കി ഗവര്‍ണര്‍.
2022 ജൂലൈ 30 ന് ഡൽഹി സര്‍ക്കാര്‍ മദ്യ നയത്തില്‍ നിന്ന് പിന്മാറി.
ഓഗസ്റ്റ് മുതല്‍ പഴയ മദ്യ നയം നടപ്പാക്കാൻ ഡൽഹി സര്‍ക്കാര്‍ തീരുമാനിച്ചു.
മനീഷ് സിസോദിയ അടക്കം 15 പേരെ പ്രതികളാക്കി സിബിഐ എഫ്‌ഐആർ സമര്‍പ്പിക്കുന്നു.
2023 മാര്‍ച്ച് 9 ന് ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തു.
മദ്യനയ അഴിമതിയിലെ കള്ളപ്പണക്കേസ് അന്വേഷണം ഏറ്റെടുത്ത് ഇഡി.
2023 ഒക്ടബോര്‍ നാലിന് ആപ്പ് എംപി സഞ്ജയ് സിങ് അറസ്റ്റില്‍.
പിന്നാലെ ബിആര്‍എസ് നേതാവ് കെ കവിത ഒടുവില്‍ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ എന്നവരേയും ഇഡി അറസ്റ്റ് ചെയ്തു

Whatsapp Group 1 | Whatsapp Group 2 |Telegram Group


