കുടുംബ ക്ഷേത്രത്തിലെ ഉത്സവപരിപാടിക്ക് രാമകൃഷ്ണനെ ക്ഷണിക്കും; പത്മശ്രീക്ക് സഹായം അഭ്യര്‍ത്ഥിച്ച്‌ കലാമണ്ഡലം ഗോപി ബന്ധപ്പെട്ടിരുന്നുവെന്നും സുരേഷ് ഗോപി

Spread the love

തൃശൂർ: പത്മശ്രീ അവാർഡിന് സഹായം അഭ്യർത്ഥിച്ച്‌ കലാമണ്ഡലം ഗോപി തന്നെ ബന്ധപ്പെട്ടിരുന്നുവെന്ന് തൃശൂരിലെ എൻ ഡി എ സ്ഥാനാർത്ഥി സുരേഷ് ഗോപി.

video
play-sharp-fill

കലാമണ്ഡലം ഗോപിയേയും കുടുംബത്തെയും മാനിച്ചാണ് ഒന്നും പുറത്തുപറയാതിരുന്നതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കലാമണ്ഡലം ഗോപിയെ വീട്ടിലെത്തി കാണില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കലാമണ്ഡലം ഗോപിക്ക് ചില രാഷ്ട്രീയ ബാദ്ധ്യതകളുണ്ട്. ആ രാഷ്ട്രീയ ബാദ്ധ്യതകളോർത്താണ് വീട്ടിലേക്ക് പോകാത്തതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ആർ എല്‍ വി രാമകൃഷ്ണനെതിരായ കലാമണ്ഡലം സത്യഭാമയുടെ വിവാദ പരാമർശത്തിലും സുരേഷ് ഗോപി പ്രതികരിച്ചു. വിവാദങ്ങളില്‍ കക്ഷി ചേരാനില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.