Spread the love

ഇരിട്ടി : ആറളം ഫാമിൽ ആദിവാസി യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു . പരേതനായ ഗോവിന്ദന്റെയും സരോജിനിയുടെയും മകൻ വാസു കാളികയം (37 ) ആണ് മരിച്ചത്. ഫാമിലെ ആദിവാസി പുനരധിവാസ മേഖലയിലെ ബ്ലോക്ക് ഒൻപത് പൂക്കുണ്ടിലാണ് ചൊവ്വാഴ്ച രാത്രി 9 മണിയോടെ കാട്ടാനയുടെ അക്രമുണ്ടായത്.

video
play-sharp-fill

ടാർ റോഡിന് സമീപം കാട്ടാനയുടെ ചവിട്ടേട്ടു കിടന്ന ഇയാളെ ഉടനെ വനം വകുപ്പിന്റെ ആർ ആർ ടി അംഗങ്ങൾ പേരാവൂർ താലൂക്ക് ആശുപത്രയിൽ എത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.

ഭാര്യ : ശോഭ. മക്കൾ: വിനില, വിനീത്, വിനീത, വിനീഷ്. സഹോദരങ്ങൾ: തങ്കമണി, കൃഷ്ണകുമാർ. എം എൽ എ സണ്ണിജോസഫ് , മെമ്പർ മിനി ദിനേശൻ എന്നിവർ ആശുപത്രിയിലെത്തി. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരം ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group