Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ക​ടു​ത്തു​രു​ത്തി: യൂ​ത്ത് കോ​ണ്‍ഗ്ര​സ് ഭാ​ര​വാ​ഹി​യെ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍ത്ത​ക​ർ രാ​ത്രി​യി​ല്‍ സം​ഘം ചേ​ര്‍ന്നു മ​ര്‍ദി​ച്ച​താ​യി പ​രാ​തി.

യൂ​ത്ത് കോ​ണ്‍ഗ്ര​സ് ക​ടു​ത്തു​രു​ത്തി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വാ​ലാ​ച്ചി​റ പ​ന​ച്ചി​ക്കാ​ലാ​യി​ല്‍ ജി​ന്‍സ് കു​ര്യ (30)നാ​ണു മ​ര്‍ദ​ന​മേ​റ്റ​ത്. ഇ​യാ​ള്‍ മു​ട്ടു​ചി​റ എ​ച്ച്‌ജി​എം ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ സം​ഭ​വ​ത്തി​ലു​ള്‍​പ്പെ​ട്ട​വ​രെ ഒ​രാ​ഴ്ച മുൻപ് ഡി​വൈ​എ​ഫ്‌​ഐ​യി​ല്‍നി​ന്നും പു​റ​ത്താ​ക്കി​യ​താ​ണെ​ന്ന് നേ​താ​ക്ക​ള്‍ പറഞ്ഞു. സം​ഭ​വ​ത്തി​ലെ പ്ര​തി​ക​ള്‍ ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍ത്ത​ക​രാ​ണെ​ന്ന ത​ര​ത്തി​ല്‍ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ചാ​ര​ണം ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് ഇ​വ​രെ ഒ​രാ​ഴ്ച​മു​ൻപ് പാ​ര്‍ട്ടി​യി​ല്‍നി​ന്നും പു​റ​ത്താ​ക്കി​യ​താ​ണെ​ന്ന മ​റു​പ്ര​ച​ര​ണം വ​ന്ന​ത്.

മു​ട്ടു​ചി​റ മൈ​ലാ​ടും​പാ​റ സ്വ​ദേ​ശി​ക​ളാ​യ ജി​തി​ന്‍, സാ​വി​യോ, അ​രു​ണ്‍, ജോ​സൂ​ട്ടി, സ​ച്ചി​ന്‍, അ​ജ​യ​ല്‍ എ​ന്നി​വ​രാ​ണ് ത​ന്നെ മ​ര്‍ദി​ച്ച​തെ​ന്ന ജി​ന്‍സി​ന്‍റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജോ​സൂ​ട്ടി, അ​ജ​യ​ല്‍ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​താ​യി പ​റ​യു​ന്നു.

തി​ങ്ക​ളാ​ഴ്ച്ച രാ​ത്രി പ​ത്തോ​ടെ കു​റു​പ്പ​ന്ത​റ വ​ര്‍ഷാ ഹോ​ട്ട​ലി​ന് സ​മീ​പ​ത്ത് വ​ച്ചാ​ണ് ജി​ന്‍സി​നെ പ്ര​തി​ക​ള്‍ മ​ര്‍ദി​ച്ച​ത്. ഡ്രൈ​വ​റാ​യി ജോ​ലി നോ​ക്കു​ന്ന ജി​ന്‍സ് ഹോ​ട്ട​ലി​ലേ​ക്കു പോ​യ ഓ​ട്ടം വി​ളി​ച്ച​യാ​ളെ പ്ര​തീ​ക്ഷി​ച്ചു കാ​റു​മാ​യി ഹോ​ട്ട​ലി​ന് സ​മീ​പം നി​ല്‍ക്കു​മ്പോഴാണ് ആ​റു​പേ​രും ചേ​ര്‍ന്ന് മ​ര്‍ദി​ച്ച​തെ​ന്നു പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

താ​ക്കോ​ലി​ന് ത​ല​യ്ക്കി​ടി​ച്ചു പ​രി​ക്കേ​ല്‍പി​ച്ച​താ​യും സി​ഗ​ര​റ്റ് ക​ത്തി​ച്ചു​വ​യ​റ്റി​ല്‍ കു​ത്തി പൊ​ള്ള​ലേ​ല്പി​ച്ച​താ​യും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ജി​ന്‍സി​ന്‍റെ വ​യ​റി​ന്മേ​ല്‍ സി​ഗ​ര​റ്റി​ന് കു​ത്തി​യ പാ​ടു​ക​ളു​ണ്ട്. രാ​ത്രി പ്ര​തി​ക​ള്‍ ഫോ​ണി​ല്‍ വി​ളി​ച്ചു അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​രു​ന്ന​താ​യി ജി​ന്‍സ് പ​റ​യു​ന്നു.