video
play-sharp-fill

അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ സുപ്രീം കോടതിയെ സമീപിച്ചു; കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് വധഭീഷണി; മൃഗസ്നേഹികൾ ഉൾപ്പെട്ട വാട്സ്‌ആപ്പ് ഗ്രൂപ്പിൽ നിന്നുള്ള ഭീഷണി സന്ദേശത്തെത്തുടർന്ന് പൊലീസിന് പരാതി

അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ സുപ്രീം കോടതിയെ സമീപിച്ചു; കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് വധഭീഷണി; മൃഗസ്നേഹികൾ ഉൾപ്പെട്ട വാട്സ്‌ആപ്പ് ഗ്രൂപ്പിൽ നിന്നുള്ള ഭീഷണി സന്ദേശത്തെത്തുടർന്ന് പൊലീസിന് പരാതി

Spread the love

സ്വന്തം ലേഖകൻ

കണ്ണൂർ; അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാൻ സുപ്രീം കോടതിയെ സമീപിച്ചതിനെ തുടർന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യക്ക് വധഭീഷണി. സംഭവത്തിൽ കണ്ണൂർ ടൗൺ പൊലീസിൽ പിപി ദിവ്യ പരാതി നൽകി. മൃഗസ്നേഹികൾ ഉൾപ്പെട്ട വാട്സ്‌ആപ്പ് ഗ്രൂപ്പിലാണ് ഭീഷണി സന്ദേശം വന്നത്. ഈ സന്ദേശം ഉൾപ്പെടുത്തിക്കൊണ്ടാണ് ദിവ്യ പരാതി നൽകിയത്.

സംഭവത്തിൽ പൊലീസ് കേസെടുത്തു. മൃ​ഗസ്നേഹികൾക്കെതിരെ രൂക്ഷ വിമർശനവുമായി ദിവ്യ രം​ഗത്തെത്തി. കപടമൃ​ഗ സ്നേഹികൾ വാക്സിൻ മാഫിയയ്ക്കു വേണ്ടി നിലകൊള്ളുന്നവരാണെന്ന് ആരോപിച്ചു. തെരുവുനായ്ക്കളുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ ഇവരുടെ പിന്തുണ ലഭിച്ചിട്ടില്ലെന്നും ദിവ്യ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതിനിടെ കേസ് ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വന്നിരുന്നു. തെരുവ് നായയുടെ കടിയേറ്റ് കുട്ടി മരിച്ചത് ഭൗർഭാഗ്യകരമായ സംഭവമെന്ന് സുപ്രീം കോടതി പറഞ്ഞു. അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്ന ഹർജിക്കിടെയാണ് പരാമർശം ഉണ്ടായത്.

ഹർജി പരിഗണിക്കുന്നത് ജൂലായ് 12ലേക്ക് മാറ്റിയിരിക്കുകയാണ്. കേസിൽ കേന്ദ്രസർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികൾ ജൂലായ് ഏഴിനകം മറുപടി നൽകാനും കോടതി ആവശ്യപ്പെട്ടു.