video
play-sharp-fill
വിവാഹ തലേന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം : ആത്മഹത്യ ചെയ്തത് ഫോൺ എറിഞ്ഞ് തകർത്ത ശേഷം ; യുവതിയുടെ ഫോണിലേക്ക് അവസാനം വന്ന കോൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

വിവാഹ തലേന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവം : ആത്മഹത്യ ചെയ്തത് ഫോൺ എറിഞ്ഞ് തകർത്ത ശേഷം ; യുവതിയുടെ ഫോണിലേക്ക് അവസാനം വന്ന കോൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി

സ്വന്തം ലേഖകൻ

തൃശൂർ: വിവാഹ തലേന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.. യുവതി ആത്മഹത്യ ചെയ്തത് ഫോൺ എറിഞ്ഞു തകർത്ത ശേഷം.

യുവതിയുടെ ഫോണിലേക്ക് അവസാനം വന്ന ഫോൺകോൾ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം പുരോഗമിക്കുന്നത്. കുന്നംകുളം കേച്ചേരി പറപ്പൂക്കാവ് തെക്കൂട്ടയിൽ അശോകന്റെ മകൾ അനുഷ(22)യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം പുലർച്ചെ വീടിനുള്ളിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിലാണ് അനുശയെ കണ്ടെത്തിയത്. ബെഡ്ഷീറ്റ് കൊണ്ട് ഫാനിൽ കുരുക്കിട്ട ശേഷം തൂങ്ങി മരിക്കുകയായിരുന്നു. മൊബൈൽ ഇയർ ഫോൺ കൈയിൽ പിടിച്ചിരുന്നു.

അനുഷ കഴിഞ്ഞ ദിവസം വിവാഹാവശ്യത്തിനുള്ള സ്വർണ്ണം വാങ്ങിവരികയും സമീപവാസികളെ ആഭരണങ്ങൾ കാണിക്കുകയും ചെയ്തിരുന്നു. പുലർച്ചെ വരെ കൂട്ടുകാരുമായി ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.