Spread the love

അമ്മമാർക്കും കുഞ്ഞുങ്ങൾക്കും പോഷകാഹാരം ഉറപ്പാക്കുന്ന ‘അനുപൂരക പോഷക പദ്ധതി’ക്ക് 93.4 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സംയോജിത ശിശു വികസന സേവന പദ്ധതി (ഐസിഡിഎസ്) യുടെ പ്രധാന ഭാഗമാണിത്.

video
play-sharp-fill

‎കുട്ടികളുടെയും അമ്മമാരുടെയും പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനും ആരോഗ്യ മെച്ചപ്പെടുത്തുന്നതിനും ആവശ്യമായ പ്രവർത്തനങ്ങളാണ് പദ്ധതിയിൽ ഏറ്റെടുക്കുന്നത്.

ആറുവയസിനു താഴെയുള്ള കുട്ടികൾ, ഗർഭിണികൾ, മുലയൂട്ടന്ന അമ്മമാർ തുടങ്ങിയവരാണ് പദ്ധതി ഗുണഭോക്താക്കൾ. അങ്കണവാടികൾ വഴിയാണ് ഇവർക്ക് പോഷകാഹാരം ഉറപ്പാക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി സഹകരിച്ച് സംസ്ഥാന വനിതാ ശിശു വികസന വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് അങ്കണവാടി കുട്ടികൾക്ക് പാലും മുട്ടയും വിതരണം ചെയ്യുന്ന പോഷക ബാല്യം പദ്ധതിയും ഇതിൻ്റെ ഭാഗമായി നടപ്പാക്കിയിട്ടുണ്ട്..