video
play-sharp-fill

ദുൽഖറിനെ വിലക്കിയ നടപടി; ഒരു താരത്തേയും ഞങ്ങൾ വിലക്കിയിട്ടില്ല, ഞങ്ങളെ വേണ്ടാത്ത താരങ്ങളെ ഞങ്ങൾക്കും വേണ്ടെന്ന് ഫിയോക്

ദുൽഖറിനെ വിലക്കിയ നടപടി; ഒരു താരത്തേയും ഞങ്ങൾ വിലക്കിയിട്ടില്ല, ഞങ്ങളെ വേണ്ടാത്ത താരങ്ങളെ ഞങ്ങൾക്കും വേണ്ടെന്ന് ഫിയോക്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: ദുൽഖർ സൽമാനെ വിലക്കിയ സംഭവത്തിൽ പ്രതികരണവുമായി ഫിയോക് പ്രസിഡന്റ് വിജയകുമാർ. തങ്ങൾ ആരെയും വിലക്കിയിട്ടില്ല എന്നും തിയേറ്റർ വേണ്ട എന്ന് അവർ പറയുന്നത് പോലെ ഞങ്ങൾക്ക് അവരെയും തിയേറ്ററിൽ വേണ്ട എന്ന് പറയുന്നതിലെന്താണ് തെറ്റ് എന്ന് വിജയകുമാർ ചോദിച്ചു.

തങ്ങൾക്ക് വളരെ ദോഷകരമായി നിൽക്കുന്ന ചിലരാണ് തിയേറ്ററുകളെ എതിർക്കുന്നത് എന്നും വിജയകുമാർ റിപ്പോർട്ടർ ടിവിയോട് പ്രതികരിച്ചു. സംഘടന പിളരുമെന്നത് മാധ്യമ സൃഷ്ടിയാണ്. മറ്റു ചിലരുടെ പ്രതീക്ഷകൾ മാത്രമാണ് അത്. കഴിഞ്ഞ ഒക്‌ടോബർ മുതൽ അതിനു വേണ്ടി പലരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. പക്ഷെ ഇതുവരെ പിളർന്നിട്ടില്ല, അതിന് സാധിക്കുകയുമില്ലെന്നും വിജയകുമാർ കൂട്ടിച്ചേർത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒരു താരത്തേയും ഞങ്ങൾ വിലക്കിയിട്ടില്ല. പക്ഷെ നമുക്ക് വളരെ ദോഷകരമായി നിൽക്കുന്ന ചിലരുടെ പടങ്ങളുണ്ട്. അവർക്ക് തിയേറ്റർ വേണ്ട എന്ന് പറയുന്നത് പോലെ ഞങ്ങൾക്ക് അവരെയും തിയേറ്ററിൽ വേണ്ട എന്ന് പറയുന്നതിൽ എന്താണ് തെറ്റുള്ളത്.

അതുപോലെ തന്നെ സംഘടന പിളരുമെന്നത് നടക്കാത്ത കാര്യമാണ്. ചിലരുടെ പ്രതീക്ഷകൾ പോലെ ഞങ്ങളെ പിളർത്താൻ സാധിക്കില്ല. ഒരാൾ പോലും ഇവിടെ പിളരാനും പോകുന്നില്ല. കഴിഞ്ഞ ഒക്‌ടോബർ മുതൽ പിളർത്താൻ ശ്രമിക്കുകയാണ്. പക്ഷെ ഇതുവരെ അത് സംഭവിച്ചിട്ടില്ല എന്നും വിജയകുമാർ പറഞ്ഞു.