Saturday, April 25, 2026

ആന്തൂർ നഗരസഭയിൽ നാമനിർദേശ പത്രിക സമർപ്പിച്ചതിന് പിന്നാലെ യുഡിഎഫ് സ്ഥാനാർഥികൾക്ക് ഭീഷണി

Spread the love

ധർമശാല: ആന്തൂർ നഗരസഭയിൽ നാമനിർദേശ പത്രിക സമർപ്പിച്ച യുഡിഎഫ് സ്ഥാനാർഥികൾക്കും വാർഡുകളിൽനിന്ന്‌ നിർദേശിച്ചവർക്കും ഭീഷണിയെന്ന് ആന്തൂർ മണ്ഡലം കമ്മിറ്റി ആരോപിച്ചു. യുഡിഎഫ് സ്ഥാനാർഥികൾ ഇത്തവണ 26 വാർഡുകളിലാണ് പത്രിക നൽകിയത്.

video
play-sharp-fill

മൈലാട്, തളിയിൽ, ആന്തൂർ, വെള്ളിക്കീൽ തുടങ്ങിയ വാർഡുകളിൽനിന്ന്‌ മത്സരിക്കുന്ന സ്ഥാനാർഥികൾക്കും നിർദേശകർക്കും അടക്കമാണ് ഭീഷണിയുണ്ടായതെന്ന് യുഡിഎഫ് നേതൃത്വം ആരോപിച്ചു. ഇതുസംബന്ധിച്ച് പരാതി തിരഞ്ഞെടുപ്പ് കമ്മിഷൻ, കളക്ടർ, ഭരണാധികാരി എന്നിവർക്കും പോലീസിലും നൽകിയതായി യുഡിഎഫ് ആന്തൂർ മണ്ഡലം കമ്മിറ്റി അറിയിച്ചു.

നിർഭയമായി തിരഞ്ഞെടുപ്പിനെ നേരിടാൻ തയ്യാറാകാതെ നാട്ടിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഏകപക്ഷീയമായ വിജയം നേടാനുള്ള സിപിഎമ്മിന്റെ നീക്കത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ രംഗത്ത് വരണമെന്നും യുഡിഎഫ് ആവശ്യപ്പെട്ടു. നാമനിർദേശപത്രിക പിൻവലിക്കണമെന്നും വെള്ളക്കടലാസിൽ ഒപ്പിട്ട് നൽകണമെന്നും ആവശ്യപ്പെട്ടതായും യുഡിഎഫ് നൽകിയ പരാതിയിൽ പറയുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group