play-sharp-fill
അന്തിക്കാട് നിധിൻ വധം : പ്രതികളിൽ ഒരാൾക്ക് നട്ടെല്ലിന് അർബുദം ; കൊല നടത്താൻ എത്തിയത് വടിയൂന്നി ; ക്രിമിനൽ കേസുകളുടെ ചരിത്രത്തിൽ തന്നെ അപൂർവ്വ സംഭവമെന്ന് പൊലീസ്

അന്തിക്കാട് നിധിൻ വധം : പ്രതികളിൽ ഒരാൾക്ക് നട്ടെല്ലിന് അർബുദം ; കൊല നടത്താൻ എത്തിയത് വടിയൂന്നി ; ക്രിമിനൽ കേസുകളുടെ ചരിത്രത്തിൽ തന്നെ അപൂർവ്വ സംഭവമെന്ന് പൊലീസ്

സ്വന്തം ലേഖകൻ

തൃശൂർ: അന്തിക്കാട്ടിൽ നിധിനെ കാറിൽനിന്നു വലിച്ചിറക്കി വെട്ടിക്കൊന്ന സംഘത്തിലെ പ്രതികളിൽ ഒരാൾ നട്ടെല്ലിന് അർബുദം ബാധിച്ചയാൾ. കേസുമായി ബന്ധപ്പെട്ട് പൊലീസ് വിവിധ ആശുപത്രികളിൽ മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് പ്രതി സനൽ പിടിയിലായത്.

കൊലപാതകം നടത്താൻ വന്ന ഒരാൾ വടികുത്തിയാണു നടന്നിരുന്നതെന്ന് കേസിൽ ദൃക്‌സാക്ഷി മൊഴിയുണ്ടായിരുന്നു. അർബുദത്തെ തുടർന്ന് ശസ്ത്രക്രിയയ്ക്കുശേഷം നടക്കാൻ ബുദ്ധിമുട്ടിയിരുന്ന സനൽ വടികുത്തിയാണു കൊലപാതകത്തിനെത്തിയത്.്ര

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കിമിനൽ കേസുകളുടെ ചരിത്രത്തിൽത്തന്നെ അപൂർവസംഭവമാണിതെന്നാണ് പൊലീസ് പറയുന്നത്. നിധിനെ കൊലപ്പെടുത്താനെത്തിയ അക്രമിസംഘം സഞ്ചരിച്ച കാർ ഓടിച്ചതു സനലാണ്. ചേർപ്പിലെ വാടകവീട്ടിൽനിന്നാണു സംഘം എത്തിയത്. സനൽ ഒഴികെയുള്ളവർ മദ്യപിച്ചിരുന്നു.

മറ്റൊരു കോസുമായി ബന്ധപ്പെട്ട് നിധിൽ അന്തിക്കാട് സ്‌റ്റേഷനിൽ ഒപ്പിടാനെത്തുമെന്നറിഞ്ഞാണു സംഘം നിധിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.

എന്നാൽ അന്തിക്കാട് സ്‌റ്റേഷൻ പരിസരത്തു നിധിലിനൊപ്പം വേറെയും ആളുകളുണ്ടായിരുന്നതിനാൽ പദ്ധതി പാളുകയായിരുന്നു.

 

പിന്നനീട് നിധിൽ കാറോടിച്ച് വരുന്നതു കണ്ടത്. ഉടൻ നേർക്കുനേർ കാറിടിപ്പിച്ചു. നിധിൽ കാറിൽനിന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ സനലും വെട്ടാനെത്തിയെന്നാണു മൊഴി. വടി കുത്തിപ്പിടിച്ച സംഘാംഗം സനലാണെന്നു പോലീസിൽ പലർക്കും അറിയാമായിരുന്നു.

അന്വേഷണത്തിനായി പൊലീസ് ആശുപത്രിയിലെത്തിയപ്പോൾ സനൽ വരാന്തയിൽ വാക്കർ ഉപയോഗിച്ച് നടക്കുകയായിരുന്നു. പൊലീസിനു മുന്നിൽ പതറിഇയാൾ ആദ്യം ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും പിന്നീട് കൂട്ടുപ്രതികളുടെ പേര് ഒന്നൊന്നായി വെളിപ്പെടുത്തുകയായിരുന്നു.