ആ എണ്ണ ഞാൻ ഉപയോഗിച്ചിട്ടില്ല, അമ്മ കാച്ചിത്തരുന്ന എണ്ണയാണ്  ഉപയോഗിക്കാറുള്ളത് : ധാത്രിയുടെ പരസ്യത്തിൽ അഭിനയിച്ച് കോടതി കയറിയപ്പോൾ കുറ്റസമ്മതവുമായി അനൂപ് മേനോൻ ; ധാത്രിയ്ക്കും താരത്തിനും പിഴയിട്ട് ഉപഭോക്തൃ കമ്മീഷൻ

ആ എണ്ണ ഞാൻ ഉപയോഗിച്ചിട്ടില്ല, അമ്മ കാച്ചിത്തരുന്ന എണ്ണയാണ് ഉപയോഗിക്കാറുള്ളത് : ധാത്രിയുടെ പരസ്യത്തിൽ അഭിനയിച്ച് കോടതി കയറിയപ്പോൾ കുറ്റസമ്മതവുമായി അനൂപ് മേനോൻ ; ധാത്രിയ്ക്കും താരത്തിനും പിഴയിട്ട് ഉപഭോക്തൃ കമ്മീഷൻ

സ്വന്തം ലേഖകൻ

തൃശൂർ: ധാത്രിയുടെ പരസ്യത്തിൽ അഭിനയിച്ച് ഒടുവിൽ കുറ്റസമ്മതം നടത്തി നടൻ അനൂപ് മേനോൻ. പരസ്യ അംബാസഡറായ അനൂപ് മേനോനെ വിസ്തരിച്ചപ്പോൾ താൻ തർക്കവിഷയമായ ഉൽപ്പണം ഉപയോഗിച്ചിട്ടില്ലെന്നും അമ്മ കാച്ചിത്തരുന്ന എണ്ണയാണ് ഉപയോഗിക്കാറുള്ളതെന്നുമായിരുന്നു കുറ്റസമ്മതം.

ഉത്പ്പന്നത്തിന്റെ ഫലപ്രാപ്തി തൃപ്തികരമായി ലഭ്യമാക്കാൻ നിർമ്മാതാവിന് കഴിഞ്ഞില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ഇതേ തുടർന്ന് തെറ്റായി പരസ്യം നൽകിയെന്ന ഹർജിയിൽ ധാത്രിക്കും പരസ്യത്തിൽ അഭിനയിച്ച നടൻ അനൂപ് മേനോനും ഉപഭാക്തൃ കമ്മിഷൻ പിഴയിട്ടിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ ഇതൊന്നുമറിയാതെ ഉത്പന്നം വിറ്റ പാവം മെഡിക്കൽ സ്റ്റോർ ഉടമയും സംഭവത്തിൽപ്പെട്ടു. മുടി വളരുമെന്ന പരസ്യത്തിൽ ആകൃഷ്ടനായി ഹെയർ ഓയിൽ വാങ്ങി ഉപയോഗിക്കുകയും ഫലമില്ലാതാകുകയും ചെയ്തതിനെ തുടർന്ന് ഫയൽ ചെയ്ത ഹർജിയിലാണ് പരാതിക്കാരന് അനുകൂലമായ വിധി കോടതിയിൽ നിന്നും ഉണ്ടായത്.

തൃശൂർ വൈലത്തൂർ സ്വദേശി ഫ്രാൻസിസ് വടക്കനാണ് ഹർജി ഫയൽ ചെയ്തത്. ഫ്രാൻസിസിന്റെ ഹർജിയിൽ വൈലത്തൂരിലുളള എ വൺ മെഡിക്കൽസ് ഉടമ, എറണാകുളം വെണ്ണലയിലുളള ധാത്രി ആയുർവേദ പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ അനൂപ് മേനോൻ അടക്കമുളളവർക്ക് എതിരെ കോടതി വിധി പുറപ്പെടുവിച്ചത്.

വിധി പ്രഖ്യാപിച്ച കോടതി പരസ്യങ്ങളിൽ അഭിനയിക്കുന്നതിന് മുൻപ് സമൂഹത്തിൽ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തുളള സിനിമ താരങ്ങളും സ്‌പോർട്‌സ് താരങ്ങളും അടക്കമുളളവർക്ക് ഉത്പന്നത്തെപ്പറ്റി കൃത്യമായ ധാരണയുണ്ടിയിരിക്കണമെന്നും വ്യക്തമാക്കി.

കേസിൽ തെളിവുകൾ പരിഗണിച്ച് പ്രസിഡന്റ് സി ടി സാബു, മെമ്പർമാരായ ഡോ കെ രാധാകൃഷ്ണൻ നായർ, എസ് ശ്രീജ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതിയാണ് വിധി പുറപ്പെടുവിച്ചത്.

ധാത്രി കമ്പനിയോടും അനൂപ് മേനോനോടും പതിനായിരം രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു. ഇതിന് പുറമെ ഇത്തരം പരസ്യങ്ങളുടെ കരാറിൽ ഏർപ്പെടുമ്പോൾ ഉത്പന്നത്തിന്റെ ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും കോടതി അനൂപ് മേനോനോട് കോടതി ആവശ്യപ്പെട്ടു.

ഇതിന് പുറമെ ഉത്പന്നം വിൽപ്പന നടത്തിയ എ വൺ മെഡിക്കൽസ് ഉടമ കോടതി ചെലവിലേക്ക് മൂവായിരം രൂപ നൽകണമെന്നും കോടതി വ്യക്തമാക്കി. ഹർജിക്കാരനുവേണ്ടി അഡ്വ എ ഡി ബെന്നിയാണ് കോടതിയിൽ ഹാജരായത്.